Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൗസ്​റ്റേ ആപ്പ് എത്തി: ...

'വൗസ്​റ്റേ ആപ്പ്' എത്തി: ഇനി ലളിതമായി ഹോട്ടല്‍ മുറികൾ ബുക്ക്​ ചെയ്യാം

text_fields
bookmark_border
തിരുവനന്തപുരം: കേരളത്തിലെവിടെയും ഹോട്ടല്‍ ബുക്കിങ് സാധ്യമാക്കാൻ വൗസ്റ്റേ ആപ്പ് പുറത്തിറക്കി. ന്യായമായ നിരക്കുകളില്‍ ബജറ്റ്, കംഫര്‍ട്ട് പ്രീമിയം, ലക്ഷ്വറി ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിന് പുറമെ, ഹോട്ടല്‍, റിസോര്‍ട്ട്, ഹോം സ്റ്റേ എന്നിവ സഞ്ചാരികളുടെ സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനവും വൗസ്റ്റേ ആപ്പ് അവതരിപ്പിക്കുന്നു. ഡയറക്ട് പബ്ലിഷേഴ്സി​െൻറ ഭാഗമായ തിരുവനന്തപുരം ആസ്ഥാനമായ വൗസ്റ്റേറ സ്‌പെഷ്യാലിറ്റി സ്റ്റേയ്‌സ് പുറത്തിറക്കിയ ആപ്പില്‍ കേരളത്തിലുടനീളം ലഭ്യമായിട്ടുള്ള സ്‌പെഷ്യാലിറ്റി സ്റ്റേസൗകര്യങ്ങളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് തങ്ങളുടെ താൽപര്യാർഥം ഹോട്ടലുകള്‍ തിരഞ്ഞെടുക്കാം. കേരളത്തിലെ 650 ഓളം ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പറ്റിയുള്ള സമ്പൂര്‍ണ വിവരങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാകും എന്നതാണ് ആപ്പി​െൻറ മുഖ്യസവിശേഷതയെന്ന് വൗസ്റ്റേറയ്‌സ് സ്‌പെഷ്യാലിറ്റി സ്റ്റേയ്സ് ഡയറക്ടര്‍ ജെബി ഐസക് മുട്ടുവേലില്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story