Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:14 AM GMT Updated On
date_range 2018-04-21T10:44:59+05:30'പട്ടികജാതി വര്‍ഗ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം'
text_fieldsതഴവ: പട്ടികജാതി- വര്‍ഗ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് ഏജന്‍സികളും കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്ന് സോമപ്രസാദ് എം.പി. തഴവാ ഗ്രാമപഞ്ചായത്ത് പട്ടികജാതി-വര്‍ഗ വിദ്യാർഥികള്‍ക്ക് പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി നല്‍കിയ സൈക്കിള്‍ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡൻറ് എസ്. ശ്രീലത അധ്യക്ഷത വഹിച്ചു. അഡ്വ. ആര്‍. അമ്പിളിക്കുട്ടന്‍, ആര്‍. അനുപമ, ആനിപൊന്‍, പാവുമ്പ സുനില്‍, ലത, താജിറ, സിംല, തൃദീപ്, ദേവി വിമല്‍, പഞ്ചായത്ത് സെക്രട്ടറി എ. ഷാനവാസ് ഗ്രീക് എന്നിവര്‍ സംസാരിച്ചു സര്‍ഗാത്മക ക്യാമ്പ് കരുനാഗപ്പള്ളി: കന്നേറ്റി ബോട്ട് റെയിസ് നഗര്‍ െറസിഡൻറ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ 8.30ന് മീനത്തതില്‍ നിസാറിെൻറ വസതിയില്‍ നടക്കുന്ന കളിയൂഞ്ഞാല്‍ ഏകദിന സര്‍ഗാത്മക ക്യാമ്പ് കരുനാഗപ്പള്ളി സി.ഐ ആര്‍. രാജേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. പത്ത് മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പില്‍ സംവിധായകന്‍ അനില്‍ വി. നാഗേന്ദ്രന്‍, കരുനാഗപ്പള്ളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍പിള്ള എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഫോൺ: 9447394999.
Next Story