Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎ.ഐ.ടി.യു.സി കശുവണ്ടി...

എ.ഐ.ടി.യു.സി കശുവണ്ടി സമരം ആരംഭിച്ചു

text_fields
bookmark_border
കിഴക്കേകല്ലട: തൊഴിലാളികളുടെ പ്രമോഷൻ തടഞ്ഞുവെച്ചതിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ചിറ്റുമല കാഷ്യു കോർപറേഷൻ ഫാക്ടറിക്ക് മുന്നിൽ സമരം ആരംഭിച്ചു. ആദ്യം പ്രമോഷൻ നൽകിയ ഹാജർ കൂടുതലുള്ള തൊഴിലാളിയെ മാറ്റിനിർത്തിയെന്നും സി.ഐ.ടി.യു യൂനിയനിലുള്ള മറ്റൊരു തൊഴിലാളിയെ മുൻ ഉത്തരവ് റദ്ദാക്കി നിയമിച്ചുവെന്നുമാണ് ആരോപണം. ഫാക്ടറി പടിക്കൽ നടത്തിയ ധർണ കശുവണ്ടി തൊഴിലാളി കൗൺസിൽ സെക്രട്ടറി ജി. പ്രദീപ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കൗൺസിൽ സെക്രട്ടറി സി.ജി. ഗോപുകൃഷ്ണൻ, പി. ബാബു, വി. വിനിൽ, പി. റോബിൻസ്, പങ്കജാക്ഷൻ, അനു സുരേന്ദ്രൻ, എന്നിവർ സംസാരിച്ചു. പരിശോധനയും ബോധവത്കരണ ക്ലാസും കുണ്ടറ: ചെറുമൂട് ഗ്രന്ഥകൈരളി ലൈബ്രറി ആൻഡ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ദന്തപരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. വി. ശിവരാമൻ അധ്യക്ഷത വഹിച്ചു. ഡോ. അഭിലാഷ്, ആർ. കൃഷ്ണൻ എന്നിവർ ബോധവത്കരണ ക്ലാസെടുത്തു. ഡോ. ശാരിക എസ്. കമൽ, ഡോ. ഷമോസ് മുഹമ്മദ്, ഡോ. താരചന്ദ്രൻ എന്നിവർ ക്യാമ്പ് നയിച്ചു. സെക്രട്ടറി ശിവൻ വേളിക്കാട്, കൺവീനർ ആർ. രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story