Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിത്ത് വിതക്കലും...

വിത്ത് വിതക്കലും നഴ്‌സറി ഉദ്ഘാടനവും

text_fields
bookmark_border
ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തില്‍ വിതരണംചെയ്യാനുള്ള ഫലവൃക്ഷത്തൈ ഉല്‍പാദനത്തി​െൻറ വിത്ത് വിതക്കലും നഴ്‌സറിയുടെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിയ്ക്കല്‍ മജീദ് നിര്‍വഹിച്ചു. മഠത്തില്‍ക്കാരാഴ്മ എട്ടാം വാര്‍ഡില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് അംഗം മാളൂ സതീശ് അധ്യക്ഷത വഹിച്ചു. എന്‍. കൃഷ്ണകുമാര്‍, ബി. സിന്ധു, എസ്. മഹിളാമണി, ആര്‍. അജയകുമാര്‍, ബി.എസ്. വിനോദ്, സതീഷ് പള്ളേമ്പില്‍, സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മാതളം, പ്ലാവ്, കശുമാവ്, പേര, അത്തി, മാവ് എന്നിവയുടെ തൈകളാണ് ഉല്‍പാദിപ്പിക്കുന്നത്. 5000 ഗ്രോബാഗിലാണ് വിത്ത് വിതച്ചത്. ചങ്ങന്‍കുളങ്ങര റേഡിയോമുക്ക് പൗരസമിതി വാര്‍ഷികം ഓച്ചിറ: ചങ്ങന്‍കുളങ്ങര റേഡിയോമുക്ക് പൗരസമിതി വാര്‍ഷികാഘോഷം 22, 23 തീയതികളില്‍ പൗരസമിതി അങ്കണത്തില്‍ നടക്കും. 22ന് രാവിലെ 10ന് രചനാമത്സരങ്ങള്‍, രണ്ടിന് കലാമത്സരങ്ങള്‍, 3.30 ന് പഠനോപകരണവിതരണം, നാലിന് ബോധവത്കരണ ക്ലാസ്, 6.30ന് ഫ്യൂഷന്‍ മ്യൂസിക്. 23ന് രാവിലെ 10ന് കായികമത്സരങ്ങള്‍, വൈകീട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എക്‌സൈസ് കമീഷണര്‍ ഋഷിരാജ്‌സിങ് ഉദ്ഘാടനം ചെയ്യും. കവയിത്രി എം.ആര്‍. ജയഗീത, ഡോ. സി. ഉണ്ണികൃഷ്ണന്‍, വി. ശിവപ്രസാദ്, ജയചന്ദ്രന്‍ കടമ്പനാട്, സൗത്ത് ഇന്ത്യന്‍ വിനോദ് എന്നിവര്‍ സംസാരിക്കും. സമിതി പ്രസിഡൻറ് പി. രാജു അധ്യക്ഷത വഹിക്കും. ഏഴിന് നാടന്‍പാട്ട് മെഗാഷോ എന്നിവ നടക്കുമെന്ന് ഭാരവാഹികളായ മനോഹരന്‍, സി. തുളസീധരന്‍പിള്ള, കെ.എം. അബ്ദുൽ ഖാദര്‍ എന്നിവര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story