Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗ്രാമീണ ഗവേഷക സംഗമം...

ഗ്രാമീണ ഗവേഷക സംഗമം കൽപറ്റയിൽ

text_fields
bookmark_border
തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ അസംഘടിത ഗവേഷകർക്കായി കേരള ശാസ്ത്ര-സാേങ്കതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമം മേയ് 14,15,16 തീയതികളിൽ വയനാട്ടിൽ നടക്കും. കൽപറ്റ സാമൂഹിക കാർഷിക ജൈവ വൈവിധ്യ കേന്ദ്രത്തിൽ 14ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം ചെയർപേഴ്സൺ ഡോ. മധുര സ്വാമിനാഥൻ മുഖ്യപ്രഭാഷണം നടത്തും. ഏറ്റവും മികച്ച ഗ്രാമീണ കണ്ടെത്തലിന് 30,000 രൂപയുടെ പ്രത്യേക അവാർഡും മറ്റ് മൂന്നുപേർക്ക് 25,000 രൂപ വീതവും നൽകും. മറ്റ് ഗ്രാമീണ കണ്ടെത്തലുകൾക്ക് 5000 രൂപ വീതവും രണ്ട് എൻജിനീയറിങ് വിദ്യാർഥികൾക്ക് 10,000 രൂപ വീതമുള്ള പ്രത്യേക സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ ഗവേഷകരെയും സാേങ്കതിക വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുക, കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ ഡോ. പ്രദീപ്കുമാർ, ഡോ. സുരേഷ് ദാസ്, ഡോ. വി. ബാലകൃഷ്ണൻ, ഡോ.വി. അജിത് പ്രഭു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബി നിലവറ തുറക്കരുതെന്നാവശ്യപ്പെട്ട് രഥയാത്ര തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്നാവശ്യപ്പെട്ട് അഖില ഭാരത ശ്രീ പത്മനാഭദാസ ഭക്തജന സേവാസമിതിയുടെ നേതൃത്വത്തിൽ ദശലക്ഷം ഒപ്പ് സമാഹരണ രഥയാത്ര നടത്തും. ഒപ്പുകൾ ശേഖരിച്ച് പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കും സമർപ്പിക്കുമെന്ന് ശ്രീ പത്മനാഭസ്വാമി ക്ഷേത്ര പുഷ്പാഞ്ജലി സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദ തീർഥരും സമിതി പ്രസിഡൻറ് കെ. മോഹൻകുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭക്തിയെയും നിയമത്തെയും രണ്ടായി കാണണമെന്നും വിശ്വാസങ്ങളെ തകർക്കരുതെന്നും ബ്രഹ്മാനന്ദ തീർഥർ പറഞ്ഞു. മേയ് ആറിന് കാസർകോട് അനന്തപുരം േക്ഷത്രത്തിൽനിന്ന് രഥയാത്ര ആരംഭിക്കും. 13ന് കന്യാകുമാരിയിൽ സമാപിക്കും. ആഗസ്റ്റ് 26 മുതൽ 29 വരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സന്യാസിമാർ പങ്കെടുക്കുന്ന ഋഷിമണ്ഡൽ കന്യാകുമാരിയിലെ സ്വാമിത്തോപ്പിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story