Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:05 AM GMT Updated On
date_range 2018-04-21T10:35:59+05:30ജല അതോറിറ്റി കുപ്പിവെള്ളം: പദ്ധതിയുമായി മുേന്നാെട്ടന്ന് മന്ത്രി അഡീഷനൽ ചീഫ് സെക്രട്ടറിയെ തള്ളി മന്ത്രി
text_fieldsതിരുവനന്തപുരം: ജല അതോറിറ്റിയുടെ കുപ്പിവെള്ള പ്ലാൻറ് വേണ്ടെന്ന അഡീഷനൽ ചീഫ് സെക്രട്ടറിയുടെ കത്തിന് മന്ത്രി മാത്യു ടി. തോമസിെൻറ തിരുത്ത്. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പ്ലാൻറ് ഇൗവർഷം തന്നെ യാഥാർഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം ഏത് സാഹചര്യത്തിലാണ് അഡീഷനൽ ചീഫ് സെക്രട്ടറി കത്ത് നൽകിയെന്ന സാഹചര്യം പരിശോധിക്കുമെന്നും അറിയുന്നു. 16 കോടി ചെലവഴിച്ച് നിർമിക്കുന്ന പ്ലാൻറിെൻറ പണി ഏതാണ്ട് 85 ശതമാനവും പൂർത്തിയാക്കിയ സാഹചര്യത്തിലാണ് 'ധാരാളം കുപ്പിവെള്ള കമ്പനികൾ വിപണിയിലുണ്ടെന്നും ജല അതോറിറ്റിയും കുപ്പിവെള്ള വിപണിയിലിറങ്ങി സമയം നഷ്ടപ്പെടുത്തരുതെന്നും' ചൂണ്ടിക്കാട്ടി ജല അതോറിറ്റി എം.ഡിക്ക് കത്തയച്ചത്. മാത്രമല്ല, കുടിവെള്ളവിതരണം, മലിനജല നിർമാർജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കത്തിലുണ്ട്. അതേസമയം കുപ്പിവെള്ളം വിപണിയിലിറക്കുന്നതിനുള്ള ലൈസൻസിനായി നടപടി ആരംഭിക്കാൻ മന്ത്രി മാത്യു ടി. തോമസ് ജലഅതോറിറ്റി എം.ഡി എ. ഷൈനാമോൾക്ക് നിർദേശംനൽകി. എം.ഡി ഡൽഹിയിലായതിനാൽ മടങ്ങിയെത്തിയ ഉടൻ നടപടികൾ ആരംഭിക്കുമെന്നാണ് വിവരം. മൂന്ന് മാസത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാകുമെന്നാണ് ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെയും വിലയിരുത്തൽ. ഇൗ സാഹചര്യത്തിൽ അഡീഷനൽ ചീഫ് സെക്രട്ടറിയിൽ നിന്നുണ്ടായ അപ്രതീക്ഷ നിർദേശം ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചിട്ടുണ്ട്. പ്ലാൻറിനായുള്ള യന്ത്രസംവിധാനങ്ങൾ കഴിഞ്ഞമാസമാണ് അരുവിക്കരയിലെത്തിയത്. ചൈനയിൽനിന്ന് കൊണ്ട് വന്ന പ്ലാൻറിെൻറ ഇൻസ്റ്റലേഷൻ േജാലികളും തുടങ്ങിക്കഴിഞ്ഞു.- അരുവിക്കരയിലെ 75 സെൻറ് ഭൂമിയിലാണ് പ്ലാൻറിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.- മണിക്കൂറിൽ 7200 ലിറ്റർ ഉൽപാദന ശേഷിയുള്ള പ്ലാൻറാണ് സജ്ജമാക്കുന്നത്. -അരലിറ്റർ, ഒരുലിറ്റർ, രണ്ട് ലിറ്റർ, 20 ലിറ്ററിെൻറ ക്യാൻ എന്നിങ്ങനെ അളവുകളിൽ വെള്ളം വിൽപനക്കെത്തിക്കാനാണ് നീക്കം. പുതിയ സംരംഭം വിപണിയിൽ വൻ ചലനങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.- വമ്പൻ സ്വകാര്യകമ്പനികളെ വെല്ലുന്ന സംവിധാനങ്ങളാണ് പ്ലാൻറിലൊരുക്കുക.- -
Next Story