Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

തിരുവനന്തപുരം-^നാഗർകോവിൽ പാത: ഇന്നുമുതൽ വഴിതിരിച്ചുവിടും

text_fields
bookmark_border
തിരുവനന്തപുരം--നാഗർകോവിൽ പാത: ഇന്നുമുതൽ വഴിതിരിച്ചുവിടും നാഗർകോവിൽ: ദേശീയപാത 47 ൽ പാർവതിപുരത്ത് മേൽപ്പാല പണികൾ നടക്കുന്നതിനാൽ തിരുവനന്തപുരം, മാർത്താണ്ഡം, തക്കല തുടങ്ങിയ ഭാഗത്തുനിന്ന് നാഗർകോവിലിലേക്ക് വരുന്ന വലിയവാഹനങ്ങൾ ശനിയാഴ്ച മുതൽ വഴിതിരിച്ചുവിടും. ചുങ്കാൻകട കഴിഞ്ഞ് കള്ളിയങ്കാട് ശുശ്രൂഷ ആശുപത്രിയുടെ എതിർവശത്തുള്ള കള്ളിയങ്കാട് റോഡ്, ഇറച്ചകുളം, പുത്തേരി വഴി നാഗർകോവിലിലേക്ക് പോകണം. 15 ദിവസത്തേക്കാണ് ആദ്യഘട്ടത്തിൽ വാഹനം തിരിച്ചുവിടുന്നത്. തുടർന്ന് 40 ദിവസത്തേക്ക് തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ നിലവിലുള്ള പാതയിൽ പോകാൻ അനുവദിക്കും. അതുകഴിഞ്ഞ് വീണ്ടും 40 ദിവസത്തേക്ക് കള്ളിയങ്കാട് പാതയിലാകും വാഹനങ്ങൾ വിടുക.
Show Full Article
TAGS:LOCAL NEWS 
Next Story