Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 5:23 AM GMT Updated On
date_range 2018-04-20T10:53:59+05:30ഒരുതെങ്ങും നൂറുകുട്ടികളും-; ആവേശകരമായി അവധിക്കാല കൃഷിപാഠം
text_fieldsതിരുവനന്തപുരം: 'കൽപവൃക്ഷത്തിന് ആദ്യസ്ഥാനം' സന്ദേശത്തിൽ സെക്രേട്ടറിയറ്റ് ജീവനക്കാരുടെ കുട്ടികൾ പങ്കെടുത്ത അവധിക്കാല ക്യാമ്പ് ശ്രദ്ധേയമായി. 'ഗ്രീൻലീഫ്' പരിസ്ഥിതിസൗഹൃദ കൃഷി സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. പൊതുഭരണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഡി. ജഗദീശ് ഉദ്ഘാടനം ചെയ്തു. നന്ദിയോട് കൃഷി ഒാഫിസർ എസ്. ജയകുമാർ ക്ലാസെടുത്തു. സൂപ്പർവൈസർ സുരേഷ്കുമാർ എൻ നേതൃത്വം നൽകി. രാജി ആർ. പിള്ള, ഷീലാകുമാരി എന്നിവർ സംസാരിച്ചു. കേരകർഷകനായ മനോഹരൻനായർ, തെങ്ങിൻ തൈകളും, ശ്രീജിത്ത് ചക്കയും മാങ്ങയും കുട്ടികൾക്ക് പരിചയപ്പെടുത്തി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും, ചീര, നെല്ല് വിത്തുകളും സമ്മാനിച്ചു.
Next Story