Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ ശല്യപ്പെടുത്തിയ രണ്ട്​ സീനിയർ വിദ്യാർഥികൾക്ക്​ സസ്പെൻഷൻ

text_fields
bookmark_border
വെമ്പായം: ജൂനിയർ വിദ്യാർഥികളെ മാനസികമായി ബുദ്ധിമുട്ടിെച്ചന്ന പരാതിയിൽ രണ്ട് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി കോളജ് പ്രിൻസിപ്പൽ അറിയിച്ചു. വട്ടപ്പാറ ഡ​െൻറൽ കോളജ് വിദ്യാർഥികളായ അൻവർഷാ, സച്ചിൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം, വെഞ്ഞാറമൂട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. സീനിയർ വിദ്യാർഥികൾ തുടർച്ചയായി ഉപദ്രവിച്ചതിനെത്തുടർന്ന് സ്ഥലംവിെട്ടന്ന് കാണിച്ചായിരുന്നു പരാതി. കോളജ് അധികൃതർ പ്രാഥമികാന്വേഷണം നടത്തി ആരോപണവിധേയരായ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയായിരുന്നു. അന്വേഷണത്തിന് പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയതായും കോളജ് അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story