Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെറുപ്പി​െൻറ...

വെറുപ്പി​െൻറ ഗോപുരങ്ങളാണ് ബി.ജെ.പി നിർമിക്കുന്നത് ^സി.പി. ജോൺ

text_fields
bookmark_border
വെറുപ്പി​െൻറ ഗോപുരങ്ങളാണ് ബി.ജെ.പി നിർമിക്കുന്നത് -സി.പി. ജോൺ തിരുവനന്തപുരം: വെറുപ്പി​െൻറ ഗോപുരങ്ങളാണ് ബി.ജെ.പി നിർമിക്കുന്നതെന്ന് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ. ഗാന്ധിപാർക്കിൽ പി.ഡി.പി സെൻട്രൽ അക്ഷൻ കമ്മിറ്റി സംഘിടിപ്പിച്ച കഠ്വ, ഉന്നാവ്, സൂറത്ത് രാജ്യരക്ഷ കാമ്പയി​െൻറ സംസ്ഥാനതല ഉദ്ഘാടന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ വലതുപക്ഷത്തി​െൻറ ഏജൻറാണ് ബി.ജെ.പി. അവർ ഇന്ത്യൻ ഭരണഘടനയുടെ അടിത്തറ ഇളക്കിയിരിക്കുകയാണ്. ഇന്ത്യയും പാകിസ്താനുമായി പലതവണ യുദ്ധം നടന്നെങ്കിലും വർഗീയകലാപം ഉണ്ടായില്ല. വെറുപ്പി​െൻറ രാഷ്ട്രീയം അന്ന് ഉണ്ടായിരുന്നില്ല. ആയിരക്കണക്കിന് മനുഷ്യർ മരിക്കുന്ന ദേശമായി ഇന്ത്യ. അതിന് കാരണം ആർ.എസ്.എസാണ്. രാമക്ഷേത്ര നിർമാണമല്ല ബി.ജെ.പിയുടെ ലക്ഷ്യം. അവർ വെറുപ്പി​െൻറ വിഷം വമിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൂന്തുറ സിറാജ് അധ്യക്ഷതവഹിച്ചു. സി. ദിവാകരൻ, സാബു കൊട്ടാരക്കര, വർക്കല രാജ്, മൈലക്കാട് ഷാ, ഭാസുരേന്ദ്രബാബു, കാഞ്ഞിരമറ്റം സിറാജ്, ലതാകുമാരി, നടയറ ജബ്ബാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story