Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:20 AM GMT Updated On
date_range 19 April 2018 5:20 AM GMTസ്വകാര്യ കാറിലെ 'സർക്കാർ ബോർഡ്' നീക്കം ചെയ്യണം ^മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
സ്വകാര്യ കാറിലെ 'സർക്കാർ ബോർഡ്' നീക്കം ചെയ്യണം -മനുഷ്യാവകാശ കമീഷൻ തിരുവനന്തപുരം: സർക്കാർ വാഹനമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സ്വകാര്യ വാഹനത്തിൽ സ്ഥാപിച്ച കേരള സർക്കാർ ബോർഡ് നീക്കം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി മോേട്ടാർ വെഹിക്കിൽ ആക്ടും റൂളും മറ്റ് സർക്കുലറുകളും പരിശോധിച്ച് നടപടിയെടുത്ത ശേഷം ഒരുമാസത്തിനകം വിശദീകരണം നൽകണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിട്ടു. നടപടി സ്വീകരിച്ച ശേഷം മേയിൽ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങിൽ റിപ്പോർട്ട് നൽകണം. കെ.എൽ 16കെ -1992 എന്ന വെരീറ്റോ കാറിെൻറ കേരള സർക്കാർ ബോർഡ് നീക്കാനാണ് ഉത്തരവ്. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സമിതി എന്ന സ്വകാര്യ സംഘടനയുടേതാണ് വാഹനം. സ്ഥാപനത്തിന് മനുഷ്യാവകാശ കമീഷനുമായി ബന്ധമൊന്നുമില്ല. നേരത്തേ ഇതേ ബോർഡ് നീക്കം ചെയ്യാൻ കമീഷൻ അധ്യക്ഷൻ ഉത്തരവിട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ബോർഡ് നീക്കി സർക്കാർ, കാർ ഉടമക്ക് പിഴയിെട്ടങ്കിലും പിന്നീട് ബോർഡ് പുനഃസ്ഥാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story