Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​ത്രീ പീഡനത്തിനെതിരെ ...

സ്​ത്രീ പീഡനത്തിനെതിരെ വനിത പ്രതിരോധനിര ഉയരണം ^ഗീതാ ഗോപി എം.എൽ.എ

text_fields
bookmark_border
സ്ത്രീ പീഡനത്തിനെതിരെ വനിത പ്രതിരോധനിര ഉയരണം -ഗീതാ ഗോപി എം.എൽ.എ തിരുവനന്തപുരം: ജോയൻറ് കൗൺസിൽ സൗത്ത് ജില്ല സമ്മേളനത്തോടനുബന്ധിച്ചുള്ള 'വനിത ആരോഗ്യ സെമിനാർ' എം.കെ.എൻ. ചെട്ടിയാർ ഹാളിൽ ഗീതാഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വന്തം ആരോഗ്യം മറന്ന് കുടുംബകാര്യങ്ങളും തൊഴിൽ വിഷയങ്ങളുമായി മുന്നോട്ടുപോകുന്ന സ്ത്രീകൾക്ക് ഇത്തരം സെമിനാറുകൾ മാതൃകയാണെന്ന് ഗീതാഗോപി പറഞ്ഞു. 'വനിതാ ആരോഗ്യം' വിഷയത്തിൽ ഡോ. പ്രീതാ പ്രഭാകർ ക്ലാസെടുത്തു. വനിതാ കമ്മിറ്റി ജില്ല പ്രസിഡൻറ് ബി. ഉമാദേവി അധ്യക്ഷത വഹിച്ചു. ജോയൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ. ഷാനവാസ് ഖാൻ, വനിതാ കമ്മിറ്റി സംസ്ഥാന ജോയൻറ് സെക്രട്ടറി വി. ശശികല, സംസ്ഥാന വൈസ് പ്രസിഡൻറ് ബീനാ ഭദ്രൻ, ജോയൻറ് കൗൺസിൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.പി. ഗോപകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story