Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:09 AM GMT Updated On
date_range 2018-04-19T10:39:01+05:30കഠ്വ സംഭവം; പ്രതികളെ തൂക്കിലേറ്റണം ^താലൂക്ക് ജമാഅത്ത് യൂനിയൻ
text_fieldsകഠ്വ സംഭവം; പ്രതികളെ തൂക്കിലേറ്റണം -താലൂക്ക് ജമാഅത്ത് യൂനിയൻ കരുനാഗപ്പള്ളി: കഠ്വ സംഭവത്തിൽ പ്രതികളുടെ വിചാരണ അതിവേഗം പൂർത്തിയാക്കി അവരെ തൂക്കിലേറ്റണമെന്ന് കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂനിയൻ യോഗം ആവശ്യപ്പെട്ടു. പള്ളികളിൽ പ്രത്യേക പ്രാർഥന നടത്തണമെന്നും മഹല്ല് കമ്മിറ്റികൾ പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്നും യോഗം നിർദേശിച്ചു. താലൂക്ക് പ്രസിഡൻറ് വലിയത്ത് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. എം. ഇബ്രാഹിംകുട്ടി, കെ.എ. ജവാദ്, കുരുടെൻറയ്യത്ത് വാഹിദ്, സി.എം.എ നാസർ, ഖലീലുദ്ദീൻ പൂയപ്പള്ളി, പി.എച്ച്. മുഹമ്മദ് കുഞ്ഞ്, റൗഫ് കോട്ടക്കര എന്നിവർ സംസാരിച്ചു. ടൗൺ മസ്ജിദ് ഇമാം മുഹമ്മദ് ഷാഹിദ് മൗലവി പ്രാർഥനയും നിർവഹിച്ചു. നിർധനകുടുംബത്തിന് കിണർ നിർമിച്ചുനൽകി തൊടിയൂർ: ജീവകാരുണ്യ പ്രവർത്തനത്തിെൻറ ഭാഗമായി 'ശ്രദ്ധ' യുടെ നേതൃത്വത്തിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ നിർധന കുടുബത്തിന് കിണർ നിർമിച്ചുനൽകി. എ.സി.പി.എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ. സുജാത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു ദേവിയമ്മ, ബ്ലോക്ക് പഞ്ചായയത്ത് ക്ഷേമകാര്യ അധ്യക്ഷ സീനാനവാസ്, നജിം മണ്ണേൽ, സി.എം.എ. നാസർ, യൂനുസ് പാണെൻറയ്യം, കെ. നവാസ്, സിയോൺ ഷിഹാബ്, സി.ബി. അഫ്സൽ, സാഗർ റഹിം എന്നിവർ സംസാരിച്ചു.
Next Story