Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോൺഗ്രസ്​ പ്രതിഷേധധർണ ...

കോൺഗ്രസ്​ പ്രതിഷേധധർണ നടത്തി

text_fields
bookmark_border
കരുനാഗപ്പള്ളി: കഠ്വ സംഭവത്തിൽ പ്രതിഷേധിച്ച് കുലശേഖരപുരം പുന്നക്കുളം മേഖല കോണ്‍ഗ്രസ് പുത്തന്‍തെരുവില്‍ സംഘടിപ്പിച്ച പ്രതിഷേധധര്‍ണ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. പുതിയകാവില്‍നിന്ന് പുത്തന്‍തെരുവിലേക്ക് വായ് മൂടിക്കെട്ടി സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും നടത്തി. വൈ. ബഷീര്‍ അധ്യക്ഷത വഹിച്ചു. നീലികുളം സദാനന്ദന്‍, എം. ഇബ്രാഹിംകുട്ടി, കെ.എസ്. പുരം സുധീര്‍, സുദര്‍ശന്‍, കൃഷ്ണപിള്ള, യൂസുഫ്‌ കൊച്ചയ്യം, ആദിനാട് നാസര്‍, ആദിനാട് മജീദ്, സത്താര്‍, ചൗദരി, നാസിം, ഷെഫീഖ് കാട്ടയ്യം, അന്‍സര്‍, നിസാം, സഫീന, ശ്യാമള, ദേവകി, ജാസ്മിന്‍, ശശി, മത്തായി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story