Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:09 AM GMT Updated On
date_range 19 April 2018 5:09 AM GMTവിദ്യാഭ്യാസമേള വെബ്സൈറ്റ് ഉദ്ഘാടനം
text_fieldsbookmark_border
തിരുവനന്തപുരം: ജില്ല ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എജുക്കേഷൻ എക്സ്പോ ആൻഡ് കരിയർ ഗൈഡൻസിെൻറ (സ്കോപോസ് -2018 ) വെബ്സൈറ്റ് ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. 26 മുതൽ 30 വരെ വഴുതക്കാട് വിമൻസ് കോളജിൽ നടക്കുന്ന പരിപാടിയിൽ നിരവധി വിദ്യാഭ്യാസ വിദഗ്ധർ പങ്കെടുക്കും. ജില്ല ശിശുക്ഷേമസമിതി ട്രഷററും സ്കോപോസ് -2018െൻറ ഡയറക്ടറുമായ ജി.എൽ. അരുൺ ഗോപി, ജില്ല എക്സി. അംഗങ്ങളായ വി. രാമലക്ഷ്മണൻ, ജി.എസ്. പ്രസീത, ചീഫ് കോഒാഡിനേറ്റർ അനു ദേവരാജൻ, ജിത്തു മോഹൻ, അമിത എന്നിവർ പങ്കെടുത്തു. കരിയർ ഗൈഡൻസും വിദ്യാഭ്യാസമേളയുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും www.skopos.in എന്ന വെബ്സെറ്റിൽ ലഭ്യമാണ്. ഫോൺ: 09188581464.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story