Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:06 AM GMT Updated On
date_range 2018-04-19T10:36:00+05:30കാരുണ്യസ്പർശം വേണം, ഇൗ വേദന മാറാൻ
text_fieldsവർക്കല: ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച വീട്ടമ്മ അടിയന്തര ശസ്ത്രക്രിയക്ക് സഹായം തേടുന്നു. കാപ്പില്‍ കണ്ണംമൂട് പുഷ്പമംഗലത്ത് ഷഹുബാനത്താണ് (46) സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. നാലുവര്‍ഷമായി വേദന കടിച്ചമര്‍ത്തി ജീവിക്കുകയാണ് ഇവർ. നാട്ടുകാരുടെ സഹായത്തോടെ ഇതിനകം മൂന്നു ശസ്ത്രക്രിയകള്‍ നടത്തി. ഒരു നിർണായക ശസ്ത്രക്രിയകൂടി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇതിന് ഭീമമായ തുകയും വേണം. ദൈനംദിനമുള്ള മരുന്നിനും ആഹാരത്തിനും പോലും വിഷമിക്കുകയാണ് ഷഹുബാനത്തും കുടുംബവും. സ്കൂൾ വിദ്യാർഥികളായ രണ്ടു മക്കളുണ്ട്. ഭര്‍ത്താവ് മുഹമ്മദ് ബൂസരി എട്ടു വര്‍ഷം മുമ്പു വാഹനാപകടത്തില്‍ മരിച്ചു. ഇതോടെ കുടുംബത്തിെൻറ വരുമാനവും നിലച്ചു. ആകെയുണ്ടായിരുന്ന എട്ട് സെൻറും വീടും ചികിത്സക്കായി പണയപ്പെടുത്തുകയും ചെയ്തു. അടിയന്തര ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ കാരുണ്യത്തിൽ പ്രതീക്ഷ പുലർത്തിക്കൊണ്ടാണിവർ ആശുപത്രിയിലേക്കു പോകാനൊരുങ്ങുന്നത്. അതിനായി ഇടവ ഫെഡറല്‍ ബാങ്കില്‍ ഷഹുബാനത്തിെൻറ പേരില്‍ 10630100136789 നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. (ഐ.എഫ്.എസ് കോഡ്- FDRL 0001063).
Next Story