Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:06 AM GMT Updated On
date_range 19 April 2018 5:06 AM GMTഎസ്.കെ.എസ്.എസ്.എഫ് രാജ്യരക്ഷാ സദസ്സ് സംഘടിപ്പിച്ചു
text_fieldsbookmark_border
മംഗലപുരം: സമസ്ത കേരള സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ വെള്ളൂർ, കൊയ്ത്തൂർകോണം യൂനിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ മംഗലപുരം ജങ്ഷനിൽ 'രാജ്യരക്ഷാസദസ്സ്' സംഘടിപ്പിച്ചു. വെള്ളൂർ ഹസൻ അമാനി അധ്യക്ഷത വഹിച്ചു. യോഗത്തിൽ അനസ് സ്വാഗതം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി കല്ലൂർ റാസി ബാഖവി ഉദ്ഘാടനം ചെയ്തു. ഷാജഹാൻ ദാരിമി പനവൂർ മുഖ്യപ്രഭാഷണം നടത്തി. 'രാഷ്ട്രത്തെ ഇനിയും വിഭജിക്കരുത്' തലക്കെട്ടിൽ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന കാമ്പയിെൻറ ഭാഗമായാണ് രാജ്യരക്ഷാ സദസ്സ് സംഘടിപ്പിച്ചത്. എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി ഷാനവാസ് മാസ്റ്റർ കണിയാപുരം, ജില്ലാ ഒാർഗനൈസിങ് സെക്രട്ടറി ആലംകോട് ഹസൻ, ഷാജുദ്ദീൻ ചിറയ്ക്കൽ, നൗഷാദ് മംഗലപുരം, സഫർഖാൻ അണക്കപിള്ള എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story