Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:06 AM GMT Updated On
date_range 2018-04-19T10:36:00+05:30ദലിത്^ആദിവാസികൾക്കെതിരെ പീഡനങ്ങൾ നടത്തുന്നവരെ തുറുങ്കിലടക്കണം ^സി. ദിവാകരൻ എം.എൽ.എ
text_fieldsദലിത്-ആദിവാസികൾക്കെതിരെ പീഡനങ്ങൾ നടത്തുന്നവരെ തുറുങ്കിലടക്കണം -സി. ദിവാകരൻ എം.എൽ.എ തിരുവനന്തപുരം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി നടക്കുന്ന ദലിത്-ആദിവാസി പീഡനങ്ങൾക്കെതിരെ എ.െഎ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിമൂട് ജനറൽ പോസ്റ്റോഫിസിന് മുന്നിൽ സംരക്ഷണ ജനകീയ സദസ്സ് സംഘടിപ്പിച്ചു. ഭരണഘടനാ വ്യവസ്ഥകളെപ്പോലും കാറ്റിൽ പറത്തി വ്യാപകമായി നടത്തുന്ന ആദിവാസി ദലിത് പീഡനങ്ങൾ നടത്തുന്നവരെ തുറുങ്കിൽ അടക്കണമെന്ന് ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സി.പി.െഎ ദേശീയ കൗൺസിൽ അംഗം സി. ദിവാകരൻ എം.എൽ.എ ആവശ‍്യപ്പെട്ടു. എ.െഎ.ടി.യു.സി ജില്ലാ വൈസ് പ്രസിഡൻറ് സോളമൺ വെട്ടുകാട് അധ്യക്ഷത വഹിച്ചു. എ.െഎ.ടി.യു.സി ജില്ലാ സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ, എ.െഎ.ടി.യു.സി ജില്ലാ ഭാരവാഹികളായ പി.എസ്. നായിഡു, എൻ. ദാസയ്യൻ നാടാർ, പട്ടം ശശിധരൻ, കെ.എസ്. മധുസൂദനൻ നായർ, എം. ശിവകുമാർ, ആർ. കുമാരൻ, പേട്ട രവീന്ദ്രൻ, സി.കെ. സിന്ധുരാജ്, വിശ്വനാഥൻ, ഡി. അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. AITUC.jpg എ.െഎ.ടി.യു.സി ജനകീയകൂട്ടായ്മ സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Next Story