Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഠ്​വ, ഉന്നാവ്​:...

കഠ്​വ, ഉന്നാവ്​: കുറ്റവാളികൾക്ക്​ കടുത്തശിക്ഷ ഉറപ്പ്​ വരുത്തണം ^എസ്​.വൈ.എസ്​

text_fields
bookmark_border
കഠ്വ, ഉന്നാവ്: കുറ്റവാളികൾക്ക് കടുത്തശിക്ഷ ഉറപ്പ് വരുത്തണം -എസ്.വൈ.എസ് തിരുവനന്തപുരം: കഠ്വ, ഉന്നാവ് സംഭവങ്ങളിൽ കുറ്റവാളികൾക്ക് കടുത്തശിക്ഷ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസി​െൻറ നേതൃത്വത്തിൽ പ്രതിഷേധറാലി നടത്തി. പാളയത്തുനിന്നാരംഭിച്ച റാലി സെക്രേട്ടറിയറ്റിന് മുന്നിൽ സമാപിച്ചു. പ്രതിഷേധസംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ. അലിഅബ്ദുല്ല ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡൻറ് നേമം സിദ്ധീഖ് സഖാഫി അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഉലമ ജില്ലാ പ്രസിഡൻറ് അബ്ദുറഹ്മാൻ സഖാഫി, എസ്.വൈ.എസ് സംസ്ഥാന കൗൺസിൽ അംഗം മുഹമ്മദ് സുൽഫിക്കർ, മുഹമ്മദ് ഇബ്രാഹിം മലപ്പുറം, സിദ്ധീഖ് സഖാഫി ബീമാപള്ളി, ജില്ലാ സെക്രട്ടറി മുഹമ്മദ് ജാസ്മിൻ, സോൺ സെക്രട്ടറി കരീം നേമം സംസാരിച്ചു. ഭാരവാഹികളായ ഷാഹുൽ സഖാഫി, ശിബിൻ മാസ്റ്റർ, അസനാര് മുസ്ലിയാർ, അജ്മൽഖാൻ, സുബൈർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story