Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:18 AM GMT Updated On
date_range 2018-04-18T10:48:00+05:30'അപ്പൂപ്പന്താടി'- കുട്ടികളുടെ നാടക ക്യാമ്പ്
text_fieldsതിരുവനന്തപുരം: പ്രജ്ഞ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നാടകപഠന ക്യാമ്പ് 'അപ്പൂപ്പന്താടി'- 27, 28, 29 തീയതികളിൽ തൈക്കാട് ഭാരത് ഭവനിൽ നടക്കും. ഒമ്പത് വയസ്സു മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഫോൺ: 9496903317. ഫർണിച്ചർ വിതരണംചെയ്തു തിരുവനന്തപുരം: നഗരസഭ പരിധിയിൽ കാഞ്ഞിരംപാറ വാർഡിലെ നഗരസഭ ഇ.എം.എസ് സ്മാരക കമ്യൂണിറ്റി ഹാളിലേക്ക് ഫർണിച്ചർ വിതരണം, ജനകീയാസൂത്രണ പദ്ധതി പ്രകാരം ൈഡ്രവിങ് പൂർത്തിയാക്കിയവർക്ക് ലൈസൻസ് വിതരണം എന്നിവയുടെ ഉദ്ഘാടനം മേയർ വി.കെ. പ്രശാന്ത് നിർവഹിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ആർ. ഗീതാഗോപാൽ, കെ. മുരളീധരൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ കാഞ്ഞിരംപാറ രവി സ്വാഗതവും പട്ടികജാതി വികസന ഓഫിസർ എസ്.ആർ. മനോജ് നന്ദിയും പറഞ്ഞു. ഇൻറർവ്യൂ തിരുവനന്തപുരം: സൗദിയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്സി/ഡിേപ്ലാമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഒാഫിസിൽ 25ന് സ്കൈപ് ഇൻറർവ്യൂ ചെയ്യും. താൽപര്യമുള്ളവർ www.odepc.kerala.gov.in വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷിക്കുക. ഫോൺ: 0471 2329440.
Next Story