Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദൂരദർശൻ േപ്രാഗ്രാം...

ദൂരദർശൻ േപ്രാഗ്രാം മേധാവിയായി ബൈജു ചന്ദ്രൻ ചുമതലയേറ്റു

text_fields
bookmark_border
തിരുവനന്തപുരം: ദൂരദർശൻ കേന്ദ്രത്തി​െൻറ േപ്രാഗ്രാംവിഭാഗം മേധാവിയായി ബൈജു ചന്ദ്രൻ ചുമതലയേറ്റു. ന്യൂഡൽഹിയിലെ ദൂരദർശൻ ഡയറക്ടറേറ്റ് ജനറൽ ഓഫിസിൽ ഡി.ഡി നാഷനലി​െൻറ േപ്രാഗ്രാം വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായി സേവമനുഷ്ഠിച്ചുവരികയായിരുന്നു. 1984ൽ തിരുവനന്തപുരം ദൂരദർശൻ പ്രവർത്തനം തുടങ്ങിയപ്പോൾ വാർത്തകളുടെയും കറണ്ട് അഫയേഴ്സി​െൻറയും െപ്രാഡ്യൂസറായിട്ടാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. കേരള ചലച്ചിത്ര വികസന കോർപറേഷനിൽ ഫിലിം ഓഫിസറായി ഡെപ്യൂട്ടേഷനിൽ ജോലിനോക്കിയിട്ടുണ്ട്. പത്രാധിപരും എഴുത്തുകാരനുമായിരുന്ന കെ.എസ്. ചന്ദ്ര​െൻറ മകനാണ്. എഴുത്തുകാരിയും ഇന്ത്യൻ ഇൻഫർമേഷൻ സർവിസ് ഉദ്യോഗസ്ഥയുമായ കെ.എ. ബീനയാണ് ഭാര്യ. യുവസംവിധായകൻ ഋത്വിക് ബൈജുവാണ് മകൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story