Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:05 AM GMT Updated On
date_range 2018-04-18T10:35:59+05:30കാത്ത് ലാബുകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും-- ^മന്ത്രി
text_fieldsകാത്ത് ലാബുകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും-- -മന്ത്രി തിരുവനന്തപുരം: കുറഞ്ഞനിരക്കില്‍ അന്താരാഷ്ട്ര ഗുണമേന്മയുള്ള മികച്ച ഹൃദയചികിത്സാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ സ്ഥാപിച്ചുവരുന്ന കാത്ത് ലാബുകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 100 കോടി രൂപയിലധികം ചെലവഴിച്ചാണ് കാത്ത് ലാബുകള്‍ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ മാത്രമായിരുന്നു മുമ്പ് കാത്ത് ലാബ് ഉണ്ടായിരുന്നത്. രോഗികളുടെ ബാഹുല്യം കാരണം ഹൃദ്രോഗ ചികിത്സക്കുള്ള കാത്തിരിപ്പുമുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജുകളിലായി രണ്ടാമതായും തൃശൂര്‍, മഞ്ചേരി, പാരിപ്പള്ളി, എറണാകുളം മെഡിക്കല്‍ കോളജുകളില്‍ പുതുതായും കാത്ത് ലാബ് അനുവദിച്ചത്.
Next Story