Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിവരദോഷമുള്ളവർക്കേ...

വിവരദോഷമുള്ളവർക്കേ പരിസ്​ഥിതിവാദികളെ പരിഹസിക്കാനാകൂ ^ഡോ. രാജൻ ഗുരുക്കൾ

text_fields
bookmark_border
വിവരദോഷമുള്ളവർക്കേ പരിസ്ഥിതിവാദികളെ പരിഹസിക്കാനാകൂ -ഡോ. രാജൻ ഗുരുക്കൾ തിരുവനന്തപുരം: കടുത്ത വിവരദോഷമുള്ളവർക്കേ പരിസ്ഥിതിക്കുവേണ്ടി നിലകൊള്ളുന്നവരെ പരിഹസിക്കാനാകൂവെന്നും കൂടുതൽ സൗകര്യങ്ങളിൽ ജീവിക്കുന്നവരോട് പരിസ്ഥിതിയുടെ പ്രാധാന്യം പറഞ്ഞ് ബോധ്യപ്പെടുത്താനാകില്ലെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജൻ ഗുരുക്കൾ. ഇത്തരക്കാരെ തിരുത്താൻ പരിസ്ഥിതിക്കേ കഴിയൂവെന്നും എന്നാൽ, പരിസ്ഥിതിയുടെ ഭാഷ ദുരന്തത്തിേൻറതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുഗതകുമാരി എഴുതിയ 'സഹ്യഹൃദയം' എന്ന പുസ്തകത്തി​െൻറ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാരീരികാവശതകളിൽ കഴിയുന്നതിനാൽ പുസ്തകത്തി​െൻറ പ്രകാശനം വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വസതിയിലാണ് നടന്നത്. വി. മധുസൂദനൻ നായർ ഏറ്റുവാങ്ങി. പി.കെ. ഉത്തമൻ, ബാലൻ മാധവൻ, പ്രഫ. ഇ. കുഞ്ഞികൃഷ്ണൻ, നാരായണ ഭട്ടതിരി എന്നിവർ വി.ജെ.ടി ഹാളിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story