Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:30 AM GMT Updated On
date_range 17 April 2018 5:30 AM GMTഓടനാവട്ടം വാപ്പാലയിൽ വൻകൃഷി നാശം; കർഷകർ പ്രതിസന്ധിയിൽ
text_fieldsbookmark_border
വെളിയം: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ ഓടനാവട്ടം വാപ്പാലയിൽ വൻകൃഷി നാശം. ഹെക്ടർ കണക്കിന് വാഴ, മരച്ചീനി, നെൽ, പച്ചക്കറി കൃഷികൾ നശിച്ചു. കർഷകർക്ക് അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതാണ് വിവരം. ഓടനാവട്ടം കൃഷി, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു. കാറ്റിൽ പത്തോളം വീടുകളുടെ മേൽക്കൂരയിലെ ഷീറ്റ് പറന്നുപോയി. നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. മൂവായിരത്തോളം വാഴകളാണ് നശിച്ചത്. മിക്കതും കുലവന്നവയാണ്. മരച്ചീനിയും പച്ചക്കറിയും നശിച്ചു. നെൽകൃഷി വെള്ളം കയറി നശിച്ചു. വെളിയം പഞ്ചായത്തിെൻറ വിവിധ പ്രദേശങ്ങളിലും വൻ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. നൂറിൽ കൂടുതൽ കർഷകരാണ് ഈ മേഖലയിൽ കൃഷി ചെയ്യുന്നത്. പലരും കടമെടുത്തും മറ്റുമാണ് കൃഷി ചെയ്തത്. അവരാണ് കൃഷിനാശത്തോടെ ദുരിതത്തിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story