Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅംബേദ്കറുടെ ദർശനങ്ങൾ...

അംബേദ്കറുടെ ദർശനങ്ങൾ പുതുതലമുറയെ പഠിപ്പിക്കുന്നതിനു സാമൂഹിക രാഷ്​​്ട്രീയ പ്രസ്​ഥാനങ്ങൾ മുൻകൈയെടുക്കണം

text_fields
bookmark_border
കുളത്തൂപ്പുഴ: രാജ്യത്ത് ദലിതരും മതന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും അനുഭവിച്ചുവരുന്ന ഭരണഘടനാപരമായ സംരക്ഷണവും സംവരണവും അപകടത്തിലായ ഇന്നത്തെ സാഹചര്യത്തിൽ അംബേദ്കറുടെ കാഴ്ചപ്പാടുകൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും ഈ ദർശനങ്ങൾ പുതുതലമുറയെ പഠിപ്പിക്കുന്നതിന് സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുൻകൈയെടുക്കണമെന്നും ആദിവാസി ദലിത് മുന്നേറ്റ സമരസമിതി (എ.ഡി.എം.എസ്) സംസ്ഥാന പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അരിപ്പ ഭൂസമര ഭൂമിയിൽ സംഘടിപ്പിച്ച അംബേദ്കർ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതി പീഡന നിരോധന നിയമം അട്ടിമറിക്കുക വഴി ഭരണഘടന ദലിത് വിഭാഗങ്ങൾക്ക് അനുവദിച്ചുനൽകിയ നിയമപരിരക്ഷ നിഷേധിക്കുകയാണ് സവർണ ചിന്താഗതിക്കാരായ സുപ്രീംകോടതി ജഡ്ജിമാർ ചെയ്തതെന്നും ഇതിനെതിരെ പ്രതിഷേധിക്കാൻ ലോകസഭയിലും രാജ്യസഭയിലും പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികൾ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.ഡി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. രമേശൻ അധ്യക്ഷത വഹിച്ചു. എം.ജി. ഷിജോ, ബാബുജി, കുഞ്ഞുകുട്ടി കാളകെട്ടി, രാജൻ, മോഹനൻ എന്നിവർ സംസാരിച്ചു. ഉത്സവാഘോഷങ്ങൾക്കിടെ സംഘർഷം; പരിക്കേറ്റ രണ്ടു യുവാക്കൾ ആശുപത്രിയിൽ കുളത്തൂപ്പുഴ: വിഷു ആഘോഷങ്ങൾക്കിടെ ഉത്സവപ്പറമ്പിൽ ഉണ്ടായ സംഘർഷത്തിൽ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. സാംനഗർ സ്വദേശികളും ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായ വിഷ്ണു, ഷെഫീൽ എന്നിവരാണ് പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ശനിയാഴ്ച രാത്രിയിൽ വിഷു ഘോഷയാത്ര കഴിഞ്ഞതിന് ശേഷമായിരുന്നു സംഭവം. സംഭവത്തിൽ കണ്ടാലറിയാവുന്ന ഏഴുപേർക്കെതിരെ കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു. മുമ്പ് സാംനഗറിലുണ്ടായ സി.പി.എം-ബി.ജെ.പി സംഘർഷത്തി​െൻറ തുടർച്ചയാവാം ഉത്സവപ്പറമ്പിലുണ്ടായ സംഘട്ടനമെന്ന സംശയമാണ് പൊലീസിനുള്ളത്. സംഭവത്തിൽ പിടിയിലായ നവനീതിനെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റുള്ളവർക്കായുള്ള അന്വേഷണം തുടരുന്നതായി കുളത്തൂപ്പുഴ പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story