Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:30 AM GMT Updated On
date_range 2018-04-17T11:00:00+05:30ഗ്യാസ് കണക്ഷെൻറ പേരിൽ വ്യാജ പിരിവെന്ന് പരാതി
text_fieldsഅഞ്ചൽ: പാചകവാതക കമ്പനിയിൽനിന്നാണെന്ന് പറഞ്ഞ് എത്തുന്ന ചിലർ ഉപഭോക്താക്കളുടെ കൈയിൽനിന്ന് പണം തട്ടുന്നതായി പരാതി. അഞ്ചൽ, ഏറം പ്രദേശത്തുള്ളവരാണ് തട്ടിപ്പിനിരയായത്. കമ്പനിയുടെ തിരിച്ചറിയൽ കാർഡുമായി എത്തുന്ന ഇവർ സേവനങ്ങളെക്കുറിച്ചും ഉപയോഗരീതിയെപ്പറ്റിയുമുള്ള ഏതാനും വിവരങ്ങൾ വീട്ടുകാരോട് ചോദിച്ച ശേഷം, ഇത്ര രൂപ അടയ്ക്കണമെന്ന് പറഞ്ഞ് രസീത് നൽകും. ഇവർ നൽകുന്ന ഫോൺ നമ്പറിൽ വിളിക്കുമ്പോൾ ഇവരെ സാധൂകരിക്കുന്ന മറുപടിയാണ് ലഭിക്കുന്നത്. തുടർന്ന്, 250 രൂപ മുതൽ തുക വാങ്ങി മടങ്ങും. ചിലരുടെ അന്വേഷണത്തിൽ സിവിൽ സപ്ലൈസ് അധികൃതർക്ക് ഇതിനെപ്പറ്റി ഒരു വിവരവുമില്ലെന്നാണ് അറിവായിട്ടുള്ളത്. പണം നഷ്ടപ്പെട്ടവർ കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയതോടെ പുറത്തുപറയാനും മടിക്കുന്നുണ്ട്. ഇത്തരത്തിൽ നിരവധിപേർക്ക് പണം നഷ്പ്പെെട്ടന്നാണ് വിവരം.
Next Story