Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാതൃസഹോദരിയെ...

മാതൃസഹോദരിയെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
കിളിമാനൂർ: വീട് വെക്കാൻ സർക്കാറിൽനിന്ന് ലഭിച്ചപണം മാതാവ് സഹോദരിയെ ഏൽപിച്ചതിലുള്ള വൈരാഗ്യത്തെത്തുടർന്ന് അവരെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാങ്ങോട് കാഞ്ചിനട വാഴവിളക്കാല ചരുവിള പുത്തൻവീട്ടിൽ ഷാനവാസാണ് (36) അറസ്റ്റിലായത്. പാങ്ങോട് കാഞ്ചിനട വാഴവിളക്കാല ചരുവിളപുത്തൻവീട്ടിൽ ഖദീജയെ (60) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഷാജഹാ​െൻറ മതാവിന് ന്യൂനപക്ഷ ഭവനപദ്ധതി പ്രകാരം വീട് െവക്കാൻ ലഭിച്ച 2.5 ലക്ഷംരൂപ ഇവർ സഹോദരിയായ ഖദീജയെ ഏൽപിച്ചിരുന്നു. പണം കൈകാര്യം ചെയ്യാൻ കൊടുക്കാത്തതിലുള്ള വിരോധത്താൽ കഴിഞ്ഞ 13ന് ഉച്ചക്ക് അക്വേഷ്യ മരക്കഷണം കൊണ്ട് തലക്കടിച്ചുവീഴ്ത്തുകയും തറയിൽവീണ ഖദീജയെ വീണ്ടും മർദിക്കുകയും ചവിട്ടുകയും ചെയ്തു. യഥാസമയം ആശുപത്രിയിലെത്തിച്ചതിനാൽ മരണത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാങ്ങോട് എസ്.ഐ നിയാസ്, വിഗ്നേശ്വരൻ, മനു, താഹിർ, പ്രവീൺ, ജയപ്രകാശ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story