Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:18 AM GMT Updated On
date_range 2018-04-17T10:48:01+05:30ഇറുക്കാതെ വിഷുക്കണി, പൂത്തുലഞ്ഞ് വിഷുക്കാഴ്ച...
text_fieldsവിളപ്പിൽ: മരത്തോട് വരംചോദിച്ച്, അതിൽനിന്ന് പൂവിറുത്ത് പൂക്കണിയൊരുക്കി മേടവിഷുവിനെ വരവേറ്റ് പുതുപുലർച്ചയിൽ ഒരുനാട് ആഘോഷതിമിർപ്പിൽ. മധുവനം ശ്രീ സത്യസായി ആശ്രമ മുറ്റത്ത് അലങ്കാരമിട്ട കണിക്കാഴ്ചയാണ് വേറിട്ട കൗതുകക്കാഴ്ചയും തിളക്കമാർന്ന വിഷുപുലരിയും സമ്മാനിച്ചത്. ആശ്രമാങ്കണത്തിൽ പൂത്തുലഞ്ഞ കൊന്നമരച്ചുവട്ടിൽ വലിയ നിലക്കണ്ണാടി സ്ഥാപിച്ചു. ഒാട്ടുരുളിയിൽ ചക്കയും മാങ്ങയും കൈതച്ചക്കയും കണിവെള്ളരി അടക്കമുള്ള കാർഷികവിളകൾ. വെറ്റില മുകളിൽ വെള്ളി നാണയം. തിരി തെളിഞ്ഞ നിലവിളക്ക്. പുതുക്കാഴ്ചയുടെ നിർവൃതിയിൽ കണികണ്ടവർ പൂക്കൾ കണ്ട്, കണ്ണാടിയിൽ തങ്ങളുടെ പ്രതിരൂപം കണ്ട് തൊഴുതുമടങ്ങി. പൂക്കൾക്ക് മരത്തിൽ നിൽക്കുമ്പോഴാണ് അഴക്. അത് ഇറുത്തെടുത്ത് നമുക്ക് സൗകര്യമുള്ളിടത്ത് കണിയൊരുക്കുന്നതിലും നല്ലത് മരച്ചുവട്ടിലെത്തി കണികാണുന്നതാണെന്ന തിരിച്ചറിവാണ് വ്യത്യസ്ഥമായ ഈ വിഷുക്കണിക്ക് പിന്നിലെന്ന് മധുവനം സെക്രട്ടറി കൃഷ്ണൻ കർത്ത പറഞ്ഞു. tvc sreekumar1 jpg മധുവനം സത്യസായി ആശ്രമത്തിൽ കൊന്നമരച്ചുവട്ടിൽ ഒരുക്കിയ വിഷുക്കണി
Next Story