Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅധികാരത്തിൽനിന്ന് അകലം...

അധികാരത്തിൽനിന്ന് അകലം പാലിച്ച പ്രവർത്തനം നടത്തിയ മഹാനാണ് കുമ്പളം ^വി. മുരളീധരൻ

text_fields
bookmark_border
അധികാരത്തിൽനിന്ന് അകലം പാലിച്ച പ്രവർത്തനം നടത്തിയ മഹാനാണ് കുമ്പളം -വി. മുരളീധരൻ ചവറ: അധികാര രാഷ്ട്രീയത്തിൽനിന്ന് അകലംപാലിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തിജീവിച്ച മഹാനായിരുന്നു കുമ്പളത്ത് ശങ്കുപ്പിള്ളയെന്ന് വി. മുരളീധരൻ എം.പി. പന്മന ആശ്രമം സ്ഥാപകനായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ 49-ാമത് ചരമവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. െതരഞ്ഞെടുപ്പുകളിൽ മത്സരിക്കാതെ അക്കാലത്ത് കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന അതുല്യ പ്രതിഭയായിരുന്നു കുമ്പളത്ത്. പൊതുപ്രവർത്തനവും രാഷ്ട്രീ പ്രവർത്തനവും എങ്ങനെയാകണം എന്ന് പഠിപ്പിച്ച കുമ്പളത്തെ പുതുതലമുറ വേണ്ട തരത്തിൽ മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻ. വിജൻപിള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ മലയിൽകീഴ് ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സമാധി ദിനാചരണ കമ്മിറ്റി ജനറൽ കൺവീനർ എസ്.ആർ.കെ പിള്ള, ആർ. രാമചന്ദ്രൻ എം.എൽ.എ, എൻ.കെ േപ്രമചന്ദ്രൻ എം. പി, യു.ഡി.എഫ് ജില്ലാ കമ്മിറ്റി ചെയർമാൻ കെ.സി രാജൻ, എം.സി ഗോവിന്ദൻകുട്ടി എന്നിവർ സംസാരിച്ചു. ചടങ്ങിന് മുന്നോടിയായി കുമ്പളം സ്മൃതി മണ്ഡപത്തിൽ കുമ്പളത്ത് മാധവിക്കുട്ടിയമ്മ ഭദ്രദീപം തെളിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story