Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകശ്​മീരിൽ കൊല്ലപ്പെട്ട...

കശ്​മീരിൽ കൊല്ലപ്പെട്ട ബാലികക്ക് ഐക്യദാർഢ്യം; ചവറയിലും പ്രതിഷേധം

text_fields
bookmark_border
ചവറ: കഠ്വ, -ഉന്നാവ് സംഭവങ്ങളിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി ചവറയിൽ പ്രധിഷേധം നടത്തി. മകളേ മാപ്പ്, ബാലികയുടെ കണ്ണീരിനൊപ്പം തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തിയ യുവജന കൂട്ടായ്മയിൽ വിവിധ കേന്ദ്രങ്ങളിൽ സമരജ്വാല സംഘടിപ്പിച്ചു. ചവറ മുസ്ലിം കൾച്ചറൽ അസോസിയേഷൻ (സി.എം.സി.എ), ജനകീയ കൂട്ടായ്മ ചവറ എന്നിവയുടെ ആഭിമുഖ്യത്തിൽ പാലക്കടവ് മുതൽ ചവറ ബസ്സ്റ്റാൻഡ് വരെ നടത്തിയ പ്രധിഷേധജ്വാല എം.എച്ച്. സുജയ് ഉദ്ഘാടനം ചെയ്തു. ലൈജു എ.കെ അധ്യക്ഷതവഹിച്ചു. ചവറയിൽ ഉച്ചകഴിഞ്ഞ് ഒരു മണിക്കൂർ കടകൾ അടച്ചും, ഓട്ടോറിക്ഷ, സ്വാകാര്യവാഹനങ്ങൾ എന്നിവ ഓടാതെയും ഹർത്താൽ ആചരിച്ചു. ഇടപ്പള്ളിക്കോട്ട യുവജനവേദി, യുവ പടപ്പനാൽ, കുറ്റിവട്ടം യുവജന സംഘം, യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, എസ്.ഡി.പി.ഐ തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ചവറ നിയോജകമണ്ഡലത്തി​െൻറ വിവിധ മേഖലകളിലും പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story