Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:11 AM GMT Updated On
date_range 2018-04-17T10:41:59+05:30ദലിതനെ അടിമയാക്കുന്നതാണ് ബി.ജെ.പിയുടെ രാമരാജ്യം ^കെ.ഇ. ഇസ്മയിൽ
text_fieldsദലിതനെ അടിമയാക്കുന്നതാണ് ബി.ജെ.പിയുടെ രാമരാജ്യം -കെ.ഇ. ഇസ്മയിൽ തിരുവനന്തപുരം: ദലിതനെ എന്നും അടിമയും അധകൃത ജാതിക്കാരനാക്കുകയും ഗോസംരക്ഷണത്തിെൻറ പേരിൽ ന്യൂനപക്ഷങ്ങളെ ആക്രമിച്ച് കൊല്ലുകയും ചെയ്യുന്നതാണ് ബി.ജെ.പിയുടെ രാമരാജ്യമെന്ന് സി.പി.െഎ നേതാവ് കെ.ഇ. ഇസ്മയിൽ. 'പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം, കോടതി വിധി ഉയർത്തുന്ന പ്രത്യാഘാതങ്ങൾ' വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നതമായ അക്കാദമിക് ബിരുദം നേടിയിട്ടും ഒരുമുഴം കയറിൽ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന ദലിത് വിദ്യാർഥി രോഹിത് വെമുലയുടെ ആത്മഹത്യാകുറിപ്പ് സവർണാധിപത്യത്തിെൻറ ഭീകരതയും ബി.ജെ.പിയുടെ യഥാർഥ മുഖവും വ്യക്തമാക്കുന്നു. പട്ടികജാതി-വർഗ നിരോധന നിയമം അപ്രസക്തമാക്കിയ വിധിക്കെതിരെ രാജ്യത്ത് ബഹുജന പ്രക്ഷോഭം ആളിപ്പടരണമെന്ന് അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ വിജയകുമാർ, വി.എം. ശിവരാമൻ, കായിക്കരബാബു, അഡ്വ. കെ.കെ. കറുപൻകുട്ടി, കരകുളം സത്യകുമാർ എന്നിവർ സംസാരിച്ചു.
Next Story