Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:09 AM GMT Updated On
date_range 2018-04-17T10:39:00+05:30വലിയമ്പലം ഉദ്ഘാടനം ചെയ്തു
text_fieldsആര്യനാട്: മഹാഗണപതി ക്ഷേത്രത്തിൽ പുതുതായി നിർമിച്ച വലിയമ്പലത്തിെൻറ ഉദ്ഘാടനം അശ്വതി തിരുനാൾ ഗൗരിലക്ഷ്മീഭായി തമ്പുരാട്ടി നിർവഹിച്ചു. സാംസ്കാരിക സമ്മേളനം കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി പ്രസിഡൻറ് മോഹനൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡംഗം ഉഴമലയ്ക്കൽ വേണുഗോപാൽ, ജില്ല പഞ്ചായത്തംഗം വിജുമോഹൻ, സതീഷ് വെട്ടിക്കവല, പഞ്ചായത്ത് പ്രസിഡൻറ് എസ്. ഷാമിലാബീഗം, വാർഡ് അംഗം എസ്. ഗിരിജ, മലയടി പുഷ്പാംഗദൻ, എസ്. ദീക്ഷിത്, അജി, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരായ മധുസൂദനൻ, എം. പ്രശാന്ത്, മധുസൂദനൻനായർ, ഗോപകുമാർ, ഹരിപ്രിയ എന്നിവർ സംസാരിച്ചു. ചടങ്ങിൽ െവച്ച് വലിയമ്പലം സമർപ്പിച്ച ആർ. സുശീലനെ ആദരിച്ചു. ദേവസ്വം ബാർഡിന് കീഴിലെ ഈ ക്ഷേത്രത്തിൽ 12 ലക്ഷത്തോളം രൂപ െചലവിലാണ് വലിയമ്പലം നിർമിച്ചുനല്‍കിയത്.
Next Story