Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:06 AM GMT Updated On
date_range 2018-04-17T10:36:00+05:30കരിങ്കല്ല് കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ, മൂന്നുപേർ ഒളിവിൽ
text_fieldsകല്ലറ: യുവാവിനെ കരിങ്കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതിയെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. പാങ്ങോട് പുലിപ്പാറ മണ്ണാംപച്ച അജീഷ് ഭവനിൽ അജീഷ്കുമാറിനെ (43) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പഴവിള പുത്തൻവീട്ടിൽ ഹിഷാമിനെയാണ് (27) അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ ഏഴിന് വൈകീട്ട് 6.15 ഓടെ അജീഷിനെ ഫോണിൽ വിളിച്ച് നിൽക്കുന്ന സ്ഥലം തിരക്കിയറിഞ്ഞ ഹിഷാം, ഇവിടെയെത്തി കൈയിൽ കരുതിയിരുന്ന തുണിയിൽ പൊതിഞ്ഞിരുന്ന കരിങ്കല്ല് കൊണ്ട് ഇടിക്കുകയായിരുന്നു. അജീഷിെൻറ മൂക്കിനും ഇടതു ചെവിയിലുമായി സാരമായി പരിക്കേറ്റു. ഈ സമയം സ്ഥലത്തെത്തിയ ഹിഷാമിെൻറ മൂന്ന് സുഹൃത്തുക്കളും അജീഷിനെ മർദിച്ചു. ഇതിനിടയിൽ ബൈക്കിൽ കയറി രക്ഷപ്പെട്ട അജീഷിനെ പ്രതികൾ പിന്തുടർന്ന് പുലിപ്പാറ പള്ളിക്ക് സമീപത്തുെവച്ച് വീണ്ടും മർദിച്ചു. പൊലീസിൽ പരാതി നൽകിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അജീഷിെൻറ പോക്കറ്റിലുണ്ടായിരുന്ന പണവും, മൊബൈൽ ഫോണും ഇവർ കവർന്നു. ഒളിവിലായിരുന്ന പ്രതിയെ തന്ത്രപരമായി പൊലീസ് പിടികൂടുകയായിരുന്നു. ഡിവൈ.എസ്.പി അനിൽകുമാർ, വെഞ്ഞാറമൂട് സി.ഐ വിജയൻ, പങ്ങോട് എസ്.ഐ നിയാസ്, അജി, പ്രസാദ് ചന്ദ്രൻ, സുധീഷ്, പ്രജിത്, ഹസൻ, റാഫി എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
Next Story