Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:06 AM GMT Updated On
date_range 2018-04-17T10:36:00+05:30കരമന^കളിയിക്കാവിള റോഡ് രണ്ടാം റീച്ചിന് ടെൻഡറായി
text_fieldsകരമന-കളിയിക്കാവിള റോഡ് രണ്ടാം റീച്ചിന് ടെൻഡറായി തിരുവനന്തപുരം: കരമന-കളിയിക്കാവിള നാലുവരിപ്പാതയായി വികസിപ്പിക്കുന്ന േപ്രാജക്ടിെൻറ ഒന്നാംഘട്ടത്തിലെ രണ്ടാം റീച്ചായ പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെയുള്ള ഭാഗം ടെൻഡർ ചെയ്തതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. കിഫ്ബി ധനസഹായത്തിൽ നടത്തുന്ന രണ്ടാം റീച്ചിെൻറ റോഡ് പണിക്ക് മാത്രമായ പുതുക്കിയ വിശദമായ േപ്രാജക്ട് റിപ്പോർട്ട് 111.50 കോടി രൂപക്ക് അംഗീകരിക്കുകയും ടെൻഡർ നടപടി സ്വീകരിക്കുകയും ചെയ്തു. കോടതി പ്രതിബന്ധങ്ങൾ പരിഹരിക്കാൻ എം.എൽ.എമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ നടത്തിയ ചർച്ചയുടെ ഭാഗമായി പ്രവൃത്തി ഉടൻ ആരംഭിക്കാനും കേസുകൾ തീർപ്പാക്കാനാവശ്യമായ നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ടെന്നും അധികം ഭൂമി മരാമത്ത് വകുപ്പിന് ലഭ്യമായിട്ടുണ്ടെന്ന റിപ്പോർട്ട് ലഭിച്ചതായും മന്ത്രി അറിയിച്ചു. പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെയുള്ള അഞ്ച് കിലോമീറ്റർ ഭാഗത്തെ ഭൂമിയെടുപ്പ് നടപടി കേസിലുള്ള ഒരാളുടേതൊഴികെ വേഗത്തിൽ പൂർത്തിയാക്കുകയും പൊതുമരാമത്ത് വകുപ്പ് 266 കോടി രൂപ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകാനായി കലക്ടർക്ക് കൈമാറുകയും ചെയ്തു. ബാലരാമപുരം മുതൽ വഴിമുക്ക് വരെയുള്ള 1.5 കിലോമീറ്റർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഭൂമിയെടുപ്പിനായി 98.1 കോടിയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. ഫണ്ട് ഉടൻ നൽകുമെന്നും മന്ത്രി പറഞ്ഞു. വഴിമുക്ക് മുതൽ കളിയിക്കാവിള വരെ കരട് അലൈൻമെൻറിൽ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം കേട്ട് ഭേദഗതി വരുത്തുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണെന്നും ഉടൻ കരട് നിർദേശം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പ് ഭൂമിയെടുപ്പിെൻറ സൗകര്യാർഥം ആദ്യഘട്ടമായി പള്ളിച്ചൽ വില്ലേജിൽ ഉൾപ്പെട്ട ഭൂമിയും രണ്ടാം ഘട്ടമായി അതിയന്നൂർ, കോട്ടുകാൽ വില്ലേജുകളിലെ സ് ഥലവും ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. കരമന-കളിയിക്കാവിള റോഡ് വികസനത്തിെൻറ കാര്യത്തിൽ സർക്കാർ ഗൗരവ ഇടപെടലുകൾ നടത്തുകയും കൃത്യമായി പുരോഗതി വിലയിരുത്തുകയും ചെയ്തിട്ടുണ്ടെന്നും നടപടിക്രമങ്ങളുടെ പേരിൽ ഉണ്ടാകുന്ന സ്വാഭാവിക താമസങ്ങളല്ലാതെയുള്ള കാലതാമസം ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനിടയിൽ രാഷ്ട്രീയ മുതലെടുപ്പിനായി നടത്തുന്ന അനാവശ്യ സമരങ്ങളെ ജനങ്ങൾ തള്ളിക്കളയണമെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു.
Next Story