Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആത്മീയ ദർശനങ്ങൾ...

ആത്മീയ ദർശനങ്ങൾ മനുഷ്യഹൃദയങ്ങൾക്ക് നന്മ പകരുന്നതാകണം ^എൻ.കെ. പ്രേമചന്ദ്രൻ

text_fields
bookmark_border
ആത്മീയ ദർശനങ്ങൾ മനുഷ്യഹൃദയങ്ങൾക്ക് നന്മ പകരുന്നതാകണം -എൻ.കെ. പ്രേമചന്ദ്രൻ ആയൂർ:- കാലാകാലങ്ങളിൽ പ്രവാചകന്മാർ അവതരിപ്പിച്ച വിശ്വാസ പ്രമാണങ്ങളും അതി​െൻറ പ്രയോഗവും പൊരുത്തപ്പെടുന്നതാകണം. ഇത്തരത്തിൽ ആത്മീയ ദർശനങ്ങൾ ഒന്നാകെ മനുഷ്യഹൃദങ്ങൾക്ക് നന്മ പകരുന്നതാകണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കാമ്പയിൻ 'കാലം സാക്ഷി മനുഷ്യൻ നഷ്ടത്തിലാണ് ഹൃദയങ്ങളിലേക്കൊരു യാത്ര' ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദർശനങ്ങൾക്ക് സാംസ്കാരികമായ അപചയങ്ങൾ സംഭവിക്കുന്നത് പാടില്ലാത്തതാണ്. വിശ്വാസ പ്രമാണങ്ങളെ വികലമായി വ്യാഖ്യാനിച്ച് പകയും വിേദ്വഷവും വളർത്തുകയാണ്. പ്രധാനമന്ത്രി പോലും രാജ്യത്തെ നിഷ്ഠൂര കൃത്യങ്ങളെ അപലപിക്കാൻ നിർബന്ധിതനായി. സംതൃപ്തി നിറഞ്ഞ ജീവിതത്തി​െൻറ ദിശ നിർണയിക്കാൻ മെച്ചപ്പെട്ട വിശ്വാസദർശനങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൂടിയാലോചനാസമിതി അംഗം കെ.എ. യൂസുഫ് ഉമരി വിഷയാവതരണം നടത്തി. സി.എസ്.ഐ കൊല്ലം- കൊട്ടാരക്കര രൂപത വൈസ് ചെയർമാൻ ഫാ. ഡോ. ഭാനു സാമുവേൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. സാഹിത്യകാരൻ ആർ.എസ്. ദീപു, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കെ. ശിവദാസൻ പിള്ള, പ്രകൃതിസംരക്ഷണ വേദി സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് തടയിൽ ബാബു എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡൻറ് എൻ. സലാഹുദ്ദീൻ സമാപനം നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story