Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'ഒൗഷധസാക്ഷരത'ക്ക്​...

'ഒൗഷധസാക്ഷരത'ക്ക്​ വിപ​ുല പദ്ധതിയുമായി ഫാർമസി കൗൺസിൽ

text_fields
bookmark_border
കൊല്ലം: മരുന്നുകളെക്കുറിച്ചുള്ള ശരിയായ അവബോധം ജനങ്ങളിൽ എത്തിക്കുന്നതിനും ദുരുപയോഗം തടയുന്നതിനും വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ഫാർമസി കൗൺസിൽ നടപടി തുടങ്ങി. ഇതി​െൻറ ഭാഗമായി രൂപവത്കരിച്ച പ്രത്യേക കമ്മിറ്റി മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകും. റിേപ്പാർട്ടി​െൻറ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാറുമായി ആലോചിച്ചശേഷമാവും തുടർപ്രവർത്തനങ്ങൾ. സ്കൂൾ പാഠ്യപദ്ധതിയിൽ 'ഒൗഷധസാക്ഷരത' ഉൾപ്പെടുത്തുന്നതിനുള്ള സാധ്യതയാണ് മുഖ്യമായും പരിശോധിക്കുന്നത്. മരുന്നുകളുടെ വർധിച്ച ഉപയോഗം വലിയ സാമൂഹിക വിപത്തായി മാറുന്ന സാഹചര്യത്തിൽ കുട്ടികളിലെ ബോധവത്കരണം ഭാവിയിൽ ഗുണകരമാകുമെന്നാണ് ഫാർമസി കൗൺസിൽ വിലയിരുത്തൽ. ആൻറിബയോട്ടിക്കുകളുടെ വർധിച്ച ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. മരുന്നുകൾ, അവയുടെ ഉപയോഗരീതി, ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്നിവയൊക്കെ സ്കൂൾതലത്തിലേ വിദ്യാർഥികളെ പഠിപ്പിക്കാനായാൽ 'ഒൗഷധസാക്ഷരത' പ്രവർത്തനത്തിൽ മുന്നേറ്റം നടത്താനാവും. പാഠ്യപദ്ധതിയിൽ വിഷയം ഉൾപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിനും സർക്കാറിനും ഇതുസംബന്ധിച്ച പദ്ധതി നിർദേശം സമർപ്പിക്കുന്നതടക്കം നടപടിക്രമങ്ങളേറെയുണ്ട്. ഇൗ സാഹചര്യത്തിൽ ജില്ല പഞ്ചായത്തുകളുമായി സഹകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും പരിഗണനയിലാണ്. ഫാർമസി വാരാചരണത്തോടനുബന്ധിച്ച് ഇൗ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ കുട്ടികൾക്കായി പ്രബന്ധരചനാ മത്സരങ്ങൾ സംഘടിപ്പിക്കാനും ഫാർമസി കോളജ് വിദ്യാർഥികൾക്കായി ഡോക്യുമ​െൻററി തയാറാക്കാനും ആലോചനയുണ്ട്. കുടുംബശ്രീയുമായി സഹകരിച്ച് മുതിർന്നവർക്കിടയിൽ ഒൗഷധ സാക്ഷരത കാമ്പയിൻ നടത്തുന്നതിനുള്ള പദ്ധതിക്കും വൈകാതെ അന്തിമരൂപമാവുമെന്ന് ഫാർമസി കൗൺസിൽ പ്രസിഡൻറ് ഒ.സി. നവീൻചന്ദ് 'മാധ്യമ'ത്തോടു പറഞ്ഞു. വിദ്യാർഥികളിലും കുടുംബശ്രീയടക്കം വിവിധ കൂട്ടായ്മകളുമായി ബന്ധപ്പെട്ടും നടത്തുന്ന ബോധവത്കരണം സംസ്ഥാനത്തെ മരുന്ന് ദുരുപയോഗം കുറക്കാൻ സഹായകമാവുമെന്നാണ് ഫാർമസി കൗൺസിൽ പ്രതീക്ഷിക്കുന്നത്. എസ്. ഷാജിലാൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story