Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.ജി മെഡിക്കൽ...

പി.ജി മെഡിക്കൽ കോഴ്​സ്​: ന്യൂനപക്ഷ ​​േക്വാട്ട പ്രവേശനം

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷപദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ നിശ്ചിതഎണ്ണം പി.ജി മെഡിക്കൽ സീറ്റുകൾ കോളജ് മാനേജ്മ​െൻറുകൾ പ്രതിനിധാനംചെയ്യുന്ന ന്യൂനപക്ഷ സമുദായത്തിൽപെട്ട വിദ്യാർഥികൾക്ക് നീക്കിവെച്ചിട്ടുണ്ട്. സീറ്റുകളുടെ ലഭ്യത, ന്യൂനപക്ഷ സമുദായം സംബന്ധിച്ച വിവരങ്ങൾ, പരിഗണിക്കപ്പെടുന്നതിനുള്ള മാനദണ്ഡങ്ങൾ, സമർപ്പിക്കേണ്ടുന്ന രേഖകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee-kerala.org വെബ്സൈറ്റിൽ ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഏപ്രിൽ 18, 19 തീയതികളിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണറുടെ കാര്യാലയത്തിൽ ഒറിജിനൽ രേഖകളുമായി ഹാജരാകണം. സമുദായ സർട്ടിഫിക്കറ്റുകൾ നൽകാൻ അധികാരപ്പെടുത്തിയിട്ടുള്ള വ്യക്തികൾ നൽകുന്നവ മാത്രമേ പരിഗണിക്കുകയുള്ളൂ. അപാകതകൾ ഉള്ളതും അപൂർണവുമായ സർട്ടിഫിക്കറ്റുകൾ പരിഗണിക്കുന്നതല്ല. വിവരങ്ങൾക്ക്: www.cee.kerala.gov.in, www.cee-kerala.org.
Show Full Article
TAGS:LOCAL NEWS 
Next Story