Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 5:05 AM GMT Updated On
date_range 2018-04-15T10:35:59+05:30വർഗീയത ഉയർത്തി ജനതയെ ഭിന്നിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം ^കെ. മുരളീധരൻ എം.എൽ.എ
text_fieldsവർഗീയത ഉയർത്തി ജനതയെ ഭിന്നിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം -കെ. മുരളീധരൻ എം.എൽ.എ വട്ടിയൂർക്കാവ്: രാജ്യത്തെ വർഗീയമായി ഭിന്നിപ്പിച്ച് അധികാരത്തിൽ തുടരാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്ന് കെ. മുരളീധരൻ എം.എൽ.എ. കുഞ്ഞുങ്ങൾക്കുപോലും സുരക്ഷിതത്വം ഇല്ലാത്ത നാടായി രാജ്യത്തെ അധഃപതിച്ച ഭരണാധികാരികൾ തൂത്തെറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രിയദർശിനി സംസ്കാരികസമിതിയുടെ ആഭിമുഖ്യത്തിൽ വട്ടിയൂർക്കാവിൽ സംഘടിപ്പിച്ച ഡോ. ബി.ആർ. അംബേദ്കർ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ. സമിതി പ്രസിഡൻറ് കാവല്ലൂർ മധു അധ്യക്ഷതവഹിച്ചു. വട്ടിയൂർക്കാവ് ചന്ദ്രശേഖരൻ, എസ്. നാരായണപിള്ള, േവട്ടമുക്ക് മധു, തൊഴുവൻകോട് സുരേന്ദ്രൻ, വിജികുമാർ, തോപ്പുമുട്ട് അനിൽ, ഇ.കെ. ബാബു, പി. സോമശേഖരൻ നായർ, കുരുവിക്കോട് ശശി, ഉണ്ണി, വിജയകുമാർ, വിനുകുമാർ എന്നിവർ സംസാരിച്ചു.
Next Story