Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:26 AM GMT Updated On
date_range 13 April 2018 5:26 AM GMTവെറ്റമുക്കിൽനിന്ന് താമരക്കുളത്തേക്ക് 63 കോടിയുടെ റോഡ്
text_fieldsbookmark_border
ശാസ്താംകോട്ട: കരുനാഗപ്പള്ളി താലൂക്കിലെ വെറ്റമുക്കിൽ ദേശീയപാതയിൽ നിന്ന് തുടങ്ങി ആലപ്പുഴ ജില്ലയിലെ താമരക്കുളത്ത് അവസാനിക്കുന്ന റോഡ് 62.53 കോടി രൂപ ചെലവഴിച്ച് നിർമിക്കാനുള്ള നടപടി പൂർത്തിയായി. നിർമാണോദ്ഘാടനം ഞായറാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി ജി. സുധാകരൻ മൈനാഗപ്പള്ളിയിൽ നിർവഹിക്കും. വെറ്റമുക്കിൽ തുടങ്ങി തേവലക്കര, മൈനാഗപ്പള്ളി, ശാസ്താംകോട്ട, വെളുത്തമണൽ, തഴവ മണപ്പള്ളി പാവുമ്പ വഴി ആലപ്പുഴ ജില്ലയിലെ താമരക്കുളം വരെയാണ് പുതിയ റോഡ്. മൂന്ന് താലൂക്കുകളിലെയും ഗ്രാമപ്രദേശങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. നിർമാണത്തിനുള്ള കരാർ നൽകിക്കഴിഞ്ഞതായി കോവൂർ കുഞ്ഞുമോൻ എം.എൽ.എ അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബി.എം.ബി.സി സാേങ്കതികതയോടെയാണ് റോഡിെൻറ നിർമാണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story