Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരമന^കളിയിക്കാവിള പാത...

കരമന^കളിയിക്കാവിള പാത വികസന സ്​തംഭനം ആക്​ഷൻ കൗൺസിലി​െൻറ പ്രതിഷേധജ്വാല 18ന്​ ഉമ്മൻ ചാണ്ടി ഉദ്​ഘാടനം ചെയ്യും

text_fields
bookmark_border
കരമന-കളിയിക്കാവിള പാത വികസന സ്തംഭനം ആക്ഷൻ കൗൺസിലി​െൻറ പ്രതിഷേധജ്വാല 18ന് ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: കരമന-കളിയിക്കാവിള പാത വികസന സ്തംഭനത്തിനെതിരെ പാതവികസന ആക്ഷൻ കൗൺസിലി​െൻറ നേതൃത്വത്തിൽ ജനകീയ പ്രതിഷേധജ്വാല സംഘടിപ്പിക്കും. 18ന് വൈകീട്ട് ആറിന് പ്രാവച്ചമ്പലം ജങ്ഷനിൽ നടക്കുന്ന ചടങ്ങിൽ ഉമ്മൻ ചാണ്ടി പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്യും. എം.എൽ.എമാർ, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും. ജ്വാലക്ക് മുന്നോടിയായി ആക്ഷൻ കൗൺസിലി​െൻറ വാഹന പ്രചാരണ ജാഥ അന്നേദിവസം രാവിലെ ഒമ്പതിന് കളിയിക്കാവിളനിന്ന് പുറപ്പെട്ട് വൈകീട്ട് പ്രാവച്ചമ്പലത്ത് സമാപിക്കും. കരമന മുതൽ പ്രാവച്ചമ്പലം വരെയുള്ള ഒന്നാംഘട്ടം നാലുവരിപ്പാതയുടെ ഉദ്ഘാടനം 2016 മാർച്ച് ഒന്നിന് നടന്ന ശേഷം രണ്ട് വർഷം കഴിഞ്ഞിട്ടും തുടർന്ന് ഒരടിപോലും പാത നിർമാണം നടന്നിട്ടില്ല. എന്നാൽ, 315 കോടിയോളം ചെലവിട്ട് ഇൗ ഭാഗത്തെ സ്ഥലമെടുപ്പ് മാസങ്ങൾക്ക് മുമ്പുതന്നെ പൂർത്തിയാവുകയും ചെയ്തു. രണ്ടാംഘട്ടം ടെൻഡർ പൂർത്തിയാക്കി പാതനിർമാണം തുടങ്ങുക, ബാലരാമപുരത്ത് അടിപ്പാത സൗകര്യം ഉൾപ്പെടെ പ്രത്യേകപദ്ധതി നടപ്പാക്കുക, വഴിമുക്ക്-കളിയിക്കാവിള മൂന്നാംഘട്ടം അലൈൻമ​െൻറ് പ്രസിദ്ധീകരിച്ച് സ്ഥലമേറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭം ശക്തമാക്കാൻ ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. പ്രസിഡൻറ് എ.എസ്. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ആർ.എസ്. ശശികുമാർ, ജന. സെക്രട്ടറി എസ്.കെ. ജയകുമാർ, ഭാരവാഹികളായ മണ്ണങ്കൽ രാമചന്ദ്രൻ, എസ്.എസ്. ലളിത്, നേമം ജബ്ബാർ, വൈ.കെ. ഷാജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story