Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസുഹൃത്തി​െൻറ...

സുഹൃത്തി​െൻറ ഗര്‍ഭിണിയായ ഭാര്യയെ പീഡിപ്പിച്ച ആർ.എസ്​.എസ്​ നേതാവ് പിടിയില്‍

text_fields
bookmark_border
വെള്ളറട: . കെ.എസ്.ഇ.ബി ജീവനക്കാരൻ, മൈലച്ചല്‍ ഡാലുംമുഖം ചാരുവിള പുത്തന്‍വീട്ടില്‍ പ്രവീണ്‍കുമാര്‍(36) ആണ് പിടിയിലായത്. ഒപ്പം ജോലിചെയ്യുന്ന സുഹൃത്ത് ഭാര്യ ഗര്‍ഭിണിയാണെന്നതടക്കമുള്ള വിവരങ്ങൾ പ്രവീണ്‍കുമാറിനോട് പറഞ്ഞിരുന്നു. സുഹൃത്ത് വീട്ടിലില്ലാത്ത സമയത്തെത്തിയ പ്രവീണ്‍കുമാർ യുവതിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു. ഇവർ സംഭവം പുറത്തുപറഞ്ഞിരുന്നില്ല. വ്യാഴാഴ്ച പരിശോധനക്കായി ഡോക്ടറുടെ അടുത്ത് എത്തിച്ചപ്പോഴാണ് യുവതി പീഡനവിവരം പുറത്തുപറയുന്നത്. ഉടന്‍തന്നെ ഡോക്ടര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച ആര്യന്‍കോട് എസ്.ഐ സൈജുവി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാട്ടാക്കടയിലെ കെ.എസ്.ഇ.ബി ഓഫിസിലെത്തി പ്രവീണ്‍കുമാറിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story