Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:21 AM GMT Updated On
date_range 2018-04-13T10:51:00+05:30കല്ലറ രാജീവിനെ മർദിച്ച എസ്.ഐയെ സംരക്ഷിക്കരുത് ^ജില്ല കോണ്‍ഗ്രസ് കമ്മിറ്റി
text_fieldsകല്ലറ രാജീവിനെ മർദിച്ച എസ്.ഐയെ സംരക്ഷിക്കരുത് -ജില്ല കോണ്‍ഗ്രസ് കമ്മിറ്റി തിരുവനന്തപുരം: പൊതുപ്രവര്‍ത്തകനും ഡി.സി.സി അംഗവുമായ കല്ലറ രാജീവിനെ അകാരണമായി തല്ലിച്ചതച്ച പാങ്ങോട് എസ്.ഐക്കെതിരെ അച്ചടക്കനടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഡി.സി.സി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍. തുമ്പോട് മുടിപ്പുര ക്ഷേത്രോത്സവത്തിനിടെ യുവാവിനെ ക്രൂരമായി മർദിച്ച പൊലീസിെൻറ നടപടി രാജീവ് ചോദ്യംചെയ്തതാണ് മർദനത്തിന് കാരണം. പൊലീസ് സേനയിലെ ക്രിമിനലുകളുടെ ഗണത്തില്‍പ്പെടുത്താന്‍ യോഗ്യനാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥനെ ക്രമസമാധാനചുമതലയില്‍ നിലനിര്‍ത്തുന്നത് ആരുടെ പിന്തുണ കൊണ്ടാണെങ്കിലും പ്രതിഷേധാര്‍ഹമാണെന്നും ഡി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കി.
Next Story