Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​െഗസറ്റഡ് ഓഫിസേഴ്സ്​...

​െഗസറ്റഡ് ഓഫിസേഴ്സ്​ ഫെഡറേഷൻ പ്രതിഷേധധർണ നടത്തി

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്ര സർക്കാറി​െൻറ ദിനംപ്രതിയുള്ള പെേട്രാൾ-ഡീസൽ വില വർധനക്കെതിരെ കേരള െഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ തിരുവനന്തപുരം ജനറൽ പോസ്റ്റോഫിസിന് മുന്നിൽ സായാഹ്ന ധർണ നടത്തി. സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജനറൽ സെക്രട്ടറി കെ.എസ്. സജികുമാർ, വൈസ് പ്രസിഡൻറ് നാരായണ ശർമ, സെക്രട്ടറി വിനോദ് മോഹൻ, ഡോ. സുമൻ, അനിൽകുമാർ, ബിനു പ്രശാന്ത് എന്നിവർ സംസാരിച്ചു. ആർ.എം.എസ് ജീവനക്കാർ ധർണ നടത്തി തിരുവനന്തപുരം: ജീവനക്കാരുടെ 20 ഇന അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഒാൾ ഇന്ത്യ ആർ.എം.എസ്.എം.എസ്. എംപ്ലോയീസ് യൂനിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചീഫ് പി.എം.ജി ഒാഫിസിന് മുമ്പിൽ കൂട്ടധർണ നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ആർ.എം.എസ് യൂനിയൻ അഖിലേന്ത്യ പ്രസിഡൻറ് പി.വി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.കെ. മുരളീധരൻ (എൻ.എഫ്.പി.ഇ സംസ്ഥാന കൺവീനർ), സി. സന്തോഷ്കുമാർ (ബി.എസ്.എൻ.എൽ.ഇ.യു), എസ്. അശോക് കുമാർ (കോൺഫെഡറേഷൻ) സി. കൃഷ്ണകുമാരി, സി.എം. രവീന്ദ്രനാഥ്, ആർ.എസ്. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. കെ.എം.സി.സി ജില്ല കമ്മിറ്റി സഹായധനം കൈമാറി പെരുമാതുറ: വൃക്കകൾ തകരാറിലായി ചികിത്സയിൽകഴിയുന്ന പെരുമാതുറ സ്വാദേശി സജീർ മന്നാനിക്ക് ദുൈബ കെ.എം.സി.സി ജില്ല കമ്മിറ്റി അനുവദിച്ച ഒരുലക്ഷം രൂപയുടെ ധനസഹായം പെരുമാതുറയിൽ കൂടിയ മുസ്‌ലിം ലീഗ് യോഗത്തിൽ ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം മൺവിള സൈനുദീൻ കൈമാറി. യോഗത്തിൽ എസ്.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. കൊട്ടാരംതുരുത്ത് സലാം, അൻസർ പെരുമാതുറ, റാഫി പെരുമാതുറ, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുൽഫി സാഗർ സ്വാഗതവും എം.എസ് കമാലുദീൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story