Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്​ഥാനത്ത്​ ആരോഗ്യ...

സംസ്​ഥാനത്ത്​ ആരോഗ്യ പ്രവർത്തനങ്ങൾ അവതാളത്തിൽ ^കെ.ജി.എം.ഒ.എ

text_fields
bookmark_border
സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തനങ്ങൾ അവതാളത്തിൽ -കെ.ജി.എം.ഒ.എ തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പിടിവാശി കാരണം സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്നും പകര്‍ച്ചവ്യാധികളുടെ അതിപ്രസരം പ്രതീക്ഷിക്കുന്നതായും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന. കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഏറ്റവും കൂടുതല്‍ പനിയും പകര്‍ച്ചവ്യാധികളും മരണങ്ങളും ഉണ്ടായത് കഴിഞ്ഞ വര്‍ഷമാണെന്നും വകുപ്പില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും കേരള ഗവണ്‍മ​െൻറ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ആവശ്യപ്പെട്ടു. 2016ല്‍ 27ലക്ഷം പേര്‍ക്ക് പനി ബാധിച്ചതില്‍ 18 പേര്‍ മരിച്ച സ്ഥാനത്ത് 2017ല്‍ 35 ലക്ഷത്തിലധികം പേര്‍ക്ക് പനി ബാധിക്കുകയും 110 പേര്‍ മരിക്കുകയും ചെയ്തു. കേരളത്തില്‍നിന്ന് തുടച്ചുനീക്കിയെന്ന് അവകാശപ്പെട്ട മലമ്പനി, ഡിഫ്ത്തീരിയ എന്നിവ തിരിച്ചുവന്നു. രോഗം ഏറ്റവും കൂടുതല്‍ ഉണ്ടായതും കൂടുതല്‍ മരണങ്ങള്‍ നടന്നതും ചികിത്സാ സൗകര്യങ്ങള്‍ കൂടുതലുള്ള നഗര പ്രദേശങ്ങളിലാണ്. പ്രതിരോധ പ്രവര്‍ത്തനത്തിലെ ജീവനക്കാരുടെ കുറവും ആവശ്യത്തിന് മെഡിക്കല്‍ ഓഫിസര്‍മാര്‍ ഇല്ലാത്തതുമാണ് പ്രധാന കാരണങ്ങള്‍. ശക്തമായ പ്രതിരോധ പ്രവര്‍ത്തനം നടത്തേണ്ടതിനു പകരം പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മറന്ന് ഒ.പി സമയം ദീര്‍ഘിപ്പിക്കുകയെന്ന ഒറ്റ അജണ്ടയിലേക്ക് ആരോഗ്യ വകുപ്പ് 'ആര്‍ദ്ര'ത്തെ മാറ്റിയിരിക്കുകയാണ്. മഴക്കാല പൂര്‍വ പ്രതിരോധ പ്രവര്‍ത്തനം സജീവമായി നടക്കേണ്ട ഈ മാസം പോലും ഒരു പ്രവര്‍ത്തനവും നടത്താതെ സായാഹ്ന ഒ.പികളുടെ ഉദ്ഘാടന മഹാമഹങ്ങളാണ് നടക്കുന്നത്. വകുപ്പ് മന്ത്രി അടക്കമുള്ളവരുടെ പിടിവാശി കാരണം കേരളത്തില്‍ ഈ വര്‍ഷം പകര്‍ച്ചവ്യാധികളുടെ അതിപ്രസരം തന്നെയുണ്ടാകുമെന്ന് ഭയപ്പെടുന്നെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സംസ്ഥാന പ്രസിഡൻറ് ഡോ. എ.കെ. റഊഫ്, ജനറല്‍ െസക്രട്ടറി ഡോ. വി. ജിതേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story