Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:20 AM GMT Updated On
date_range 2018-04-12T10:50:59+05:30സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു ^ബിന്ദുകൃഷ്ണ
text_fieldsസംസ്ഥാനത്ത് ക്രമസമാധാനം തകർന്നു -ബിന്ദുകൃഷ്ണ കൊട്ടാരക്കര: സി.പി.എം ഗുണ്ടകളും പൊലീസും േചർന്ന് സംസ്ഥാനത്ത് ക്രമസമാധാനരംഗം തകർത്തിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. സാധാരണക്കാരന് സ്വസ്ഥമായി ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനരക്ഷാ മാർച്ചിനോടനുബന്ധിച്ച് കൊട്ടാരക്കര കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ജനറൽ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് ചിറ്റുമൂല നാസർ, വെളിയം ശ്രീകുമാർ, ബേബി പടിഞ്ഞാറ്റിൻകര, ഇഞ്ചക്കാട് നന്ദകുമാർ, ആർ. രശ്മി, മഠത്തിനാപ്പുഴ അജയൻ, ദിനേശ് മംഗലശ്ശേരി, മുട്ടമ്പലം രഘു, വി. ഫിലിപ്, നെല്ലിക്കുന്നം സുലോചന എന്നിവർ സംസാരിച്ചു.
Next Story