Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:17 AM GMT Updated On
date_range 2018-04-12T10:47:56+05:30സംരംഭക പരിശീലനം
text_fieldsതിരുവനന്തപുരം: സംരംഭകർക്കും സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കും മീറ്റപ്പ് കേരള എൻട്രപ്രണേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ഏകദിന പരിശീലനം ശനിയാഴ്ച രാവിലെ വരെ 9.30 മുതൽ 1.30 വരെ തിരുവനന്തപുരത്ത് പുളിമൂട്ടിലെ ഹോട്ടൽ ക്യാപിറ്റലിൽ നടക്കും. ഫോൺ: 9072839003. തൊഴിൽനൈപുണ്യത്തിന് സ്കിൽ ലൈസിയം --മന്ത്രി ടി.പി. രാമകൃഷ്ണൻ തിരുവനന്തപുരം: തൊഴിൽ നൈപുണ്യ വികസനത്തിൽ ഗവേഷണം, പുതിയ സംരംഭങ്ങൾ, നൂതന സാങ്കേതിക വിദ്യകൾ എന്നിവ േപ്രാൽസാഹിപ്പിക്കുന്നതിന് സ്കിൽ ലൈസിയം സ്ഥാപിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. തൊഴിൽ വകുപ്പിന് കീഴിലെ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസും (കെയിസ്) സംസ്ഥാന വ്യവസായ പരിശീലന വകുപ്പും (ഐ.ടി.ഡി) ചേർന്നു സംഘടിപ്പിക്കുന്ന തൊഴിൽ നൈപുണ്യ മത്സരം, ഇന്ത്യ സ്കിൽസ് കേരള 2018 മേഖലാമത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചാക്ക ഐ.ടി.ഐയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വ്യവസായ പരിശീലന പദ്ധതികളിൽ അടിമുടി മാറ്റം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. ചാക്ക, കോഴിക്കോട് ഐ.ടി.ഐകൾ രാജ്യാന്തര ഐ.ടി.ഐകൾ ആക്കാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു. കൂടുതൽ ഐ.ടി.ഐകൾ സ്ഥാപിക്കുകയും നിലവിലുള്ളവയുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. ധനുവച്ചപുരം, കൊല്ലം, ചെങ്ങന്നൂർ, ഏറ്റുമാനൂർ, കട്ടപ്പന, ചാലക്കുടി, മലമ്പുഴ, കണ്ണൂർ, കയ്യൂർ, കൊയിലാണ്ടി എന്നീ 10 ഐ.ടി.ഐകളിൽ കിഫ്ബി പദ്ധതിയിലൂടെ രാജ്യാന്തര നിലവാരം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. കോർപറഷേൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. അഡീഷനൽ ഡയറക്ടർ ഓഫ് െട്രയിങ് പി.കെ. മാധവൻ, ചാക്ക ഐ.ടി.ഐ പ്രിൻസിപ്പൽ പി. രാജൻ, വൈസ് പ്രിൻസിപ്പൽ എ. ഷമ്മി ബേക്കർ, പി.ടി.എ പ്രസിഡൻറ് എസ്. ബാബു, സ്റ്റാഫ് സെക്രട്ടറി വി. സത്യൻ, െട്രയ്നീസ് കൗൺസിൽ ചെയർമാൻ എസ്. സനീഷ് എന്നിവർ പങ്കെടുത്തു.
Next Story