Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:17 AM GMT Updated On
date_range 2018-04-12T10:47:56+05:30നഴ്സുമാരുടെ റേഷ്യോ പ്രമോഷൻ ഉടൻ നടപ്പാക്കണം ^കെ.ജി.എൻ.എ
text_fieldsനഴ്സുമാരുടെ റേഷ്യോ പ്രമോഷൻ ഉടൻ നടപ്പാക്കണം -കെ.ജി.എൻ.എ തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നഴ്സുമാരുടെ റേഷ്യോ പ്രമോഷൻ അടിയന്തരമായി നടപ്പാക്കണമെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ആവശ്യെപ്പട്ടു. ഇൗ ആവശ്യമുന്നയിച്ച് 21ന് സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകൾക്ക് മുന്നിലും കെ.ജി.എൻ.എ നേതൃത്വത്തിൽ നഴ്സുമാർ ധർണ നടത്തും. സംസ്ഥാന പ്രസിഡൻറ് ടി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. ഉഷാദേവി റിപ്പോട്ട് അവതരിപ്പിച്ചു. എൻ.ബി. സുധീഷ് കുമാർ, സി.ടി. നുസൈബ, കെ.എം. സോഫി, കെ.പി. ഷീല, ഷൈനി ആൻറണി, നിഷ ഹമീദ് എന്നിവർ സംസാരിച്ചു. അനന്തൻകുളത്തിൽ ബോട്ട്് സവാരി തുടങ്ങി നാഗർകോവിൽ: തമിഴ്നാട് വിനോദസഞ്ചാര വകുപ്പിെൻറ സഹായത്തോടെ 9.70 ലക്ഷം രൂപ ചെലവിൽ നാഗർകോവിൽ വടക്ക്്കോണത്തിനരുകിലെ അനന്തൻകുളത്തിൽ ബോട്ട്്്്്്്്്്്്്്്്്്്്്് സവാരി കേന്ദ്രം സ്ഥാപിച്ചു. ബോട്ട്്്്്്്്്്്്്് സവാരി കേന്ദ്രത്തിെൻറയും ബോട്ട്്്്്്്്്്് സവാരിയുടെയും ഉദ്ഘാടനം കലക്ടർ പ്രശാന്ത് എം. വഡ്നേരേ നിർവഹിച്ചു. രാജ്യസഭാംഗം എ. വിജയകുമാറും സന്നിഹിതനായിരുന്നു. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തന സമയം. രണ്ട് പേർക്ക്്്്്് പെഡൽ സവാരി നടത്തുന്നതിന് അരമണിക്കൂറിന് 100ഉം മൂന്ന്്്്്് പേർക്ക്്്്്്്് 150ഉം തുഴഞ്ഞുള്ള സവാരിക്ക്്് മൂന്നു പേർക്ക്് 150ഉം ആണ് നിരക്ക്. രാജക്കമംഗലം തീരദേശ റോഡിലിലാണ് അനന്തൻകുളം സ്ഥിതിചെയ്യുന്നത്.
Next Story