Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:17 AM GMT Updated On
date_range 2018-04-12T10:47:56+05:30കിള്ളിയാർ ഏകദിന ശുചീകരണ യജ്ഞം 14ന്
text_fieldsതിരുവനന്തപുരം: 'കിള്ളിയാർ ഒഴുകും സ്വസ്ഥമായി' എന്ന സന്ദേശത്തില്‍ ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന ശുചീകരണയജ്ഞം സംഘടിപ്പിക്കുമെന്ന് കിള്ളിയാര്‍ മിഷന് ചെയര്മാന് ഡി.കെ. മുരളി എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ എട്ടു മുതല്‍ കിള്ളിയാർ 22 കിലോമീറ്ററിൽ ശുചീകരണം നടത്തും. നീരൊഴുക്കിന് തടസ്സമായ മാലിന്യം നീക്കം ചെയ്യും. മഹാത്മാഗാന്ധി- അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും യുവജനങ്ങളും െറസിഡൻറ്സ് അസോസിയേഷനുകളും ക്ലബുകളും ഹരിത സേനകളും സാംസ്കാരിക പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളികളാകും. ഓരോ ടീമുകളായി തിരിച്ച് ഓരോ പ്രദേശങ്ങളായിട്ടാണ് ശുചീകരിക്കുക. ഓരോ പ്രദേശങ്ങളിലും 8.30ന് മന്ത്രിമാരും ജനപ്രതിനിധികളും ഫ്ലാഗ് ഓഫ് ചെയ്ത് പ്രതിജ്ഞയെടുത്ത ശേഷം പണിയാരംഭിക്കും. ഉച്ചക്ക് ഒന്നുവരെ കുട്ടികളുള്‍പ്പെട്ട നാടന്‍പാട്ട് സംഘം 22 കിലോമീറ്ററിനുള്ളില്‍ പാട്ടുപാടി സഞ്ചരിക്കും. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്, മാത്യു ടി. തോമസ്, കെ. രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ വിവിധ സ്ഥലങ്ങളില്‍ ഫ്ലാഗ് ഓഫ് ചെയ്യും. ഏപ്രില്‍, മേയ് മാസങ്ങളില്‍ തടയണ നിര്‍മാണം പൂര്‍ത്തീകരിച്ച് ജൂണിലെ മഴ നീര്‍ച്ചാലിലും തോടുകളിലും കിള്ളിയാറിലും സംഭരിക്കുകയെന്ന ലക്ഷ്യമാണ് കിള്ളിയാര്‍ മിഷനിലൂടെ ലക്ഷ്യമിടുന്നത്. മിഷെൻറ ഒന്നാംഘട്ടം ജൂണില്‍ പൂര്‍ത്തിയാകും. വാര്‍ത്തസമ്മേളനത്തില്‍ മിഷന് സമിതി കണ്‍വീനറും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ ബി. ബിജു, മിഷന് ഭാരവാഹികളായ മുനിസിപ്പാലിറ്റി ചെയര്മാന് ചെറ്റച്ചല്‍ സഹദേവന്, ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ്, പനവൂര്‍ പഞ്ചായത്ത് പ്രസിഡൻറ് എസ്.വി. കിഷോര്‍, അരുവിക്കര പഞ്ചായത്ത് പ്രസിഡൻറ് ഐ. മിനി, കരകുളം പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. അനില എന്നിവർ പങ്കെടുത്തു.
Next Story