Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:14 AM GMT Updated On
date_range 2018-04-12T10:44:56+05:30ഉദയാസ്തമയ കാവ്യപൂജ
text_fieldsതിരുവനന്തപുരം: ആശാൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 145ാമത് കുമാരനാശാൻ ജയന്തി വ്യാഴാഴ്ച നടക്കും. പ്രസ്ക്ലബിന് സമീപത്തെ ചെട്ടിയാർ ഹാളിൽ ഉദയാസ്തമയ കാവ്യാർച്ചന നടക്കും. രാവിലെ 6.18ന് ഉദയ മുഹൂർത്തത്തിൽ കവി പ്രഭാവർമ കാവ്യാർച്ചനക്ക് തുടക്കം കുറിക്കും. തുടർന്ന് നൂറിലേറെ കവികൾ ഇടതടവില്ലാതെ കുമാരനാശാന് കാവ്യാർച്ചന സമർപ്പിക്കും. വൈകീട്ട് 6.32ന് കവി ഏഴാച്ചേരി രാമചന്ദ്രൻ സമാപന കവിതാലാപനം നടത്തും. അക്കാദമി പ്രസിഡൻറ് പ്രഫ. എം.ആർ. സഹൃദയൻതമ്പി, പൂതംകോട് ഹരികുമാർ എന്നിവർ സംസാരിക്കും. രാവിലെ 10ന് ആശാൻ സ്ക്വയറിലെ കുമാരനാശാൻ പ്രതിമക്ക് മുന്നിൽ മേയർ അഡ്വ. വി.കെ. പ്രശാന്തിെൻറ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തും.
Next Story