Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഖിലേന്ത്യ കിസാൻസഭ...

അഖിലേന്ത്യ കിസാൻസഭ സ്ഥാപകദിനാചരണം നടത്തി

text_fields
bookmark_border
തിരുവനന്തപുരം: അഖിലേന്ത്യ കിസാൻസഭയുടെ സ്ഥാപകദിനാചരണം നടത്തി. കർഷക സംഘം ജില്ലകമ്മിറ്റി 'ഇന്ത്യൻ രാഷ്ട്രീയവും കലുഷിതമായ കാർഷിക രംഗവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ മന്ത്രി എ.സി. മൊയ‌്തീൻ ഉദ‌്ഘാടനം ചെയ‌്തു. റബർ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിന‌് കോട്ടയം ആസ്ഥാനമായി സിയാൽ മോഡലിൽ കമ്പനി സ്ഥാപിക്കുന്നത‌് സർക്കാർ പരിഗണനയിലാണ്. കാർഷികരംഗത്ത‌് കേരളം ഉയർത്തിയ ബദൽ തകർക്കാൻ ശ്രമം നടക്കുന്നു. കൃഷിക്കാരുടെ പ്രശ‌്നങ്ങളോട‌് മോദി സർക്കാർ മുഖംതിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കർഷക സംഘം ജില്ല പ്രസിഡൻറ് വി.എസ‌്. പത്മകുമാർ അധ്യക്ഷത വഹിച്ചു. പ്രസ്ക്ലബിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡൻറ് കോലിയക്കോട‌് കൃഷ‌്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. ജോയൻറ് സെക്രട്ടറി ഓമല്ലൂർ ശങ്കരൻ വിഷയം അവതരിപ്പിച്ചു. ഡി.കെ. മുരളി എം.എൽ.എ, ജില്ല സെക്രട്ടറി കെ.സി. വിക്രമൻ, ജില്ല വൈസ‌്പ്രസിഡൻറ് രാജ‌്മോഹൻ തുടങ്ങിയവർ സംസാരിച്ചു. കർഷക സംഘം സംസ്ഥാന കമ്മിറ്റി ഓഫിസിൽ സംസ്ഥാന പ്രസിഡൻറ് കോലിയക്കോട‌് കൃഷ‌്ണൻ നായർ പതാക ഉയർത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story